Webdunia - Bharat's app for daily news and videos

Install App

ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ കടന്നുപിടിച്ചുവെന്ന് പരാതി; മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്ത് പീരുമേട് പോലീസ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 26 നവം‌ബര്‍ 2024 (15:42 IST)
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറില്‍ പോകുമ്പോള്‍ കടന്നുപിടിച്ചുവെന്ന പരാതിയില്‍ മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്ത് പീരുമേട് പോലീസ്. കാറില്‍ യാത്ര ചെയ്യവേ ലൈംഗിക ചുവടെ സംസാരിച്ചുവെന്നും ശരീരത്തില്‍ കടന്നു പിടിച്ചു എന്നുമാണ് ആലുവ സ്വദേശിയായ നടിയുടെ പരാതി. 2009 കുട്ടിക്കാനത്ത് നിന്ന് ലൊക്കേഷനിലേക്ക് മണിയന്‍പിള്ള രാജുവിനൊപ്പം കാറില്‍ പോകവെയാണ് സംഭവം ഉണ്ടായതെന്ന് നടി പറയുന്നു. രണ്ടുദിവസം മുമ്പാണ് മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതി താന്‍ പിന്‍വലിക്കുന്നില്ലെന്ന് നടി വ്യക്തമാക്കിയത്. 
 
നേരത്തെ നടിക്കെതിരെ പോലീസ് പോക്‌സോ കേസ് എടുത്തിരുന്നു. പിന്നാലെയാണ് കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി നടി അറിയിച്ചത്. തനിക്കെതിരെ വന്ന പോക്‌സോ കേസ് വ്യാജമാണെന്നും സര്‍ക്കാര്‍ ഇതില്‍ കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്നും നടി ആരോപിച്ചിരുന്നു. പിന്നാലെ തല്‍ക്കാലം കേസില്‍ നിന്ന് പിന്നോട്ടില്ലെന്നു വ്യക്തമാക്കി നടി രംഗത്തെത്തുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Trump- China: രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയെ സംരക്ഷിച്ചത് അമേരിക്കൻ സൈനികർ, ഒന്നും മറക്കരുതെന്ന് ട്രംപ്

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

Onam Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം മലയാളത്തില്‍

GST Revision: രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം,ജിഎസ്ടി ഇനി 2 സ്ലാബുകളിൽ, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും

Uthradam: മഴ നനഞ്ഞും ഉത്രാടപ്പാച്ചില്‍; നാളെ തിരുവോണം

അടുത്ത ലേഖനം