Webdunia - Bharat's app for daily news and videos

Install App

'ആര്യന്‍, ആര്യന്‍ ഖാന്‍' ...പെണ്‍കുട്ടികള്‍ക്കെല്ലാം മതിപ്പു തോന്നും; മകന് ആര്യന്‍ ഖാന്‍ എന്ന് പേരിട്ടതിനെ കുറിച്ച് ഷാരൂഖ് പറഞ്ഞത്

Webdunia
തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (15:38 IST)
ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. 24 കാരനായ ആര്യന്റെ അറസ്റ്റ് പിതാവ് ഷാരൂഖിനെ മാനസികമായി ഏറെ തളര്‍ത്തിയിരിക്കുകയാണ്. 
 
ഷാരൂഖിനെ വളരെ പ്രിയപ്പെട്ടവനാണ് ആര്യന്‍. തന്റെ സുഹൃത്തിനെ പോലെയാണ് ആര്യന്‍ എന്ന് ഷാരൂഖ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ആര്യനും അങ്ങനെ തന്നെയാണ്. 
 
മകന് ആര്യന്‍ എന്ന പേരിട്ടതിനെ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഷാരൂഖ് വാചാലനായിട്ടുണ്ട്. താനും ഭാര്യ ഗൗരിയും ചേര്‍ന്നാണ് മകന് ആര്യന്‍ എന്ന പേര് തിരഞ്ഞെടുത്തതെന്ന് ഷാരൂഖ് പറയുന്നു. 'ഞങ്ങള്‍ അവന് ആര്യന്‍ എന്ന് പേരിട്ടു. പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. ആര്യന്‍ എന്ന് ഉച്ചരിക്കപ്പെടുന്നത് കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവന്‍ ഏതെങ്കിലും പെണ്‍കുട്ടിയോട് പേര് പറയുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചു. 'ഹായ് എന്റെ പേര് ആര്യന്‍, ആര്യന്‍ ഖാന്‍'. തീര്‍ച്ചയായും ആ പെണ്‍കുട്ടിക്ക് ആര്യന്‍ എന്ന പേരിനോട് തന്നെ മതിപ്പ് തോന്നും,' ഷാരൂഖ് ഖാന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

ചാര്‍മിനാറിന് സമീപത്തെ തീപിടിത്തം; കുട്ടികള്‍ അടക്കം 17 പേര്‍ മരിച്ചു, നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട് നഗരത്തിലെ തീ പിടുത്തം; 75 കോടിയിലധികം നഷ്ടം, വിദഗ്ധ പരിശോധന നടത്തും

അടുത്ത ലേഖനം
Show comments