Webdunia - Bharat's app for daily news and videos

Install App

രൺജി പണിക്കരുടെ ആ നെടുങ്കന്‍ ഡയലോഗുകള്‍ ഒന്നും എനിക്കുവേണ്ട - മമ്മൂട്ടി തുറന്നടിച്ചു!

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (17:31 IST)
ദി കിംഗ് എന്ന സിനിമ മറക്കാന്‍ കഴിയുമോ മലയാളികള്‍ക്ക്? ഷാജി കൈലാസ് - രണ്‍ജി പണിക്കര്‍ ടീമിന്‍റെ ആ സിനിമ സൃഷ്ടിച്ച ഇടിമുഴക്കം ഇനിയും മാറിയിട്ടില്ല. 
 
ദി കിംഗ് എന്ന് ചിത്രത്തിന് പേരിട്ടപ്പോള്‍ വമ്പന്‍ പ്രതികരണമാണ് അന്ന് മമ്മൂട്ടിയുടെ ആരാധകരുടെയും പ്രേക്ഷകരുടെയും ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ ആ പേരിനെപ്പറ്റി മമ്മൂട്ടിക്ക് ആദ്യം ഒരു അഭിപ്രായവ്യത്യാസമൊക്കെ ഉണ്ടായിരുന്നുവത്രേ. മറ്റുചിലരും ആ പേര് ഇടണോ എന്ന രീതിയില്‍ സംശയം പ്രകടിപ്പിച്ചു. പിന്നീട് കിംഗ് എന്ന് പേരുമാറ്റി ‘ക്ഷത്രിയം’ എന്ന് പേരിട്ടു. ചിത്രീകരണം നടക്കുമ്പോള്‍ ക്ഷത്രിയം എന്നായിരുന്നു പേര്. എന്നാല്‍ ദി കിംഗ് എന്ന പേരുതന്നെയാണ് ഈ ചിത്രത്തിന് വേണ്ടതെന്ന രീതിയില്‍ മമ്മൂട്ടി ആരാധകരുടെ ഭാഗത്തുനിന്ന് അഭ്യര്‍ത്ഥനയുണ്ടായി.
 
ഷാജി കൈലാസിനും രണ്‍ജി പണിക്കര്‍ക്കും ‘ദി കിംഗ്’ എന്നുതന്നെ ഈ സിനിമയ്ക്ക് പേരിട്ടാല്‍ നന്നായിരിക്കും എന്ന അഭിപ്രായമായിരുന്നു. ഒടുവില്‍ ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ ക്ഷത്രിയം എന്ന പേര് വേണ്ടെന്നുവച്ച് ദി കിംഗ് എന്നുതന്നെ നാമകരണം ചെയ്തു.
 
"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതി വയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ പറഞ്ഞു.
 
പിന്നീട് കിംഗ് ആന്‍റ് കമ്മീഷണര്‍ എന്ന സിനിമയെടുക്കുമ്പോള്‍ മമ്മൂട്ടിക്കൊപ്പം സുരേഷ്ഗോപിയും നായകനായിരുന്നു. അപ്പോള്‍ മമ്മൂട്ടി ഷാജി കൈലാസിനെ വിളിച്ചുപറഞ്ഞത്രേ - “ഷാജീ, നെടുങ്കന്‍ ഡയലോഗുകള്‍ ഒന്നും എനിക്കുവേണ്ട, എല്ലാം സുരേഷിന് കൊടുത്തേക്കൂ” എന്ന്. എന്നാല്‍ കിംഗ് ആന്‍റ് കമ്മീഷണര്‍ പരാജയമായി മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments