Webdunia - Bharat's app for daily news and videos

Install App

തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ ശോഭന അഭിനയിക്കുന്നത് മോഹന്‍ലാലിന്റെ ഭാര്യയായി !

കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് ശോഭന അഭിനയിക്കുന്നത്

രേണുക വേണു
വെള്ളി, 17 മെയ് 2024 (10:34 IST)
തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന L360 ന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. മോഹന്‍ലാലിന്റെ 360-ാം ചിത്രത്തില്‍ നായികയായി ശോഭന എത്തുന്നു എന്നതാണ് ഈ സിനിമയ്ക്കായി പ്രേക്ഷകര്‍ കാത്തിരിക്കാനുള്ള പ്രധാന കാരണം. സാഗര്‍ ഏലിയാസ് ജാക്കിക്ക് ശേഷം 15 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്നത്. 
 
കുടുംബ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഭാര്യയായാണ് ശോഭന അഭിനയിക്കുന്നത്. ഈ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന മണിയന്‍പിള്ള രാജു ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ അഭിനയ പ്രാധാന്യമുള്ള വേഷമാണ് ശോഭനയുടേതെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. മോഹന്‍ലാലിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് മണിയന്‍പിള്ള രാജു അഭിനയിക്കുന്നത്. 
 
കാര്‍ ഡ്രൈവര്‍ ആയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ചിത്രത്തിന്റെ മുഴുവന്‍ ഷൂട്ടിങ്ങും. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

' നിങ്ങള്‍ മുക്കുവത്തികള്‍ അല്ലേ, നീയൊക്കെ ഏത് ഹിന്ദു'; ബിജെപി നേതാവ് കൃഷ്ണകുമാര്‍ ജാതിഅധിക്ഷേപം നടത്തിയെന്ന് പരാതിക്കാര്‍

താന്‍ പഠിച്ച കോളേജിന് 151 കോടി രൂപ ദക്ഷിണ നല്‍കി മുകേഷ് അംബാനി

ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

അടിക്ക് തിരിച്ചടി; കീവില്‍ ആക്രമണം നടത്താന്‍ റഷ്യ ഉപയോഗിച്ചത് 400 ഡ്രോണുകള്‍, മരണം ആറ്

അടുത്ത ലേഖനം
Show comments