കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന പടത്തില്‍ ശ്യാം മോഹനും ! സായ് പല്ലവിയുടെ സഹോദരനായി സ്‌ക്രീനില്‍ കാണാം, പുതിയ സിനിമയെക്കുറിച്ച് നടന്‍

കെ ആര്‍ അനൂപ്
ബുധന്‍, 13 മാര്‍ച്ച് 2024 (12:04 IST)
ShyaM Mohan M
ശ്യാം മോഹനെ മലയാളി സിനിമ പ്രേക്ഷകര്‍ അടുത്തറിയുന്നത് 'പ്രേമലു'വിലെ ആദിയിലൂടെയാണ്. ജസ്റ്റ് കിഡിങ് എന്ന് ശ്യാം പറയുന്നത് ഇപ്പോഴും സിനിമ പ്രേമികളെ ചിരിപ്പിക്കുന്നു. സിനിമയില്‍ നിരവധി അവസരങ്ങളാണ് നടനു മുമ്പില്‍ തുറക്കപ്പെടുന്നത്. മുംബൈയില്‍ ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി 2015ല്‍ ഉപേക്ഷിച്ചാണ് സ്വപ്നങ്ങളുടെ പിറകെ ശ്യാം നടന്നത്. 9 വര്‍ഷം എടുത്തു പ്രേമലു പോലൊരു സിനിമ നടനെ തേടിയെത്താന്‍.
 
തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് താരം പറയുകയാണ്. കമല്‍ഹാസന്‍ പ്രൊഡ്യൂസ് ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമായ അമരനിലാണ് ശ്യാം മോഹന്‍ അടുത്തതായി അഭിനയിക്കുന്നത്. സായ് പല്ലവി- ശിവകാര്‍ത്തികേയന്‍ എന്നിവര്‍ ഒന്നിക്കുന്ന ഈ ചിത്രത്തില്‍ നടന്‍ സായി പല്ലവിയുടെ സഹോദരനായി വേഷമിടുന്നു.ഈ വര്‍ഷം തന്നെ സിനിമയ്ക്ക് റിലീസ് ഉണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ShyaM Mohan M (@shyammeyyy)

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തിലും ശ്യാം മോഹന്‍ അഭിനയിച്ചിരുന്നു. 'ഗെറ്റ് സെറ്റ് ബേബി' ആണ് നടന്റെ അടുത്ത മലയാളം റിലീസ്.
 
വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിഖില വിമലാണ് നായിക.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments