Webdunia - Bharat's app for daily news and videos

Install App

'എന്തൊക്കെയാണ് ഈ സ്ത്രീ പറഞ്ഞിരിക്കുന്നത്'; ജ്യോതികയ്ക്ക് സുചിത്രയുടെ ശകാരം!

നിഹാരിക കെ എസ്
ബുധന്‍, 20 നവം‌ബര്‍ 2024 (10:40 IST)
സൂര്യയുടെ കങ്കുവയ്ക്ക് നെഗറ്റീവ് റിവ്യൂ ആയിരുന്നു റിലീസ് ദിവസം മുതൽ ഏൽപിച്ചത്. ശിവ സംവിധാനം ചെയ്ത സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചാണ് ടീം ഇപ്പോൾ മുന്നോട്ട് പോകുന്നത്. സിനിമയ്‌ക്കെതിരെ നടക്കുന്നത് പ്ലാൻ ചെയ്ത ആക്രമണമാണെന്ന് ആരോപിച്ച് സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക രംഗത്ത് വന്നിരുന്നു. കങ്കുവക്ക് മാധ്യമങ്ങളിൽ നിന്ന് വരുന്ന നെഗറ്റീവ് റിവ്യൂ കേട്ട് താൻ ഞെട്ടിപ്പോയിയെന്നും താരം പറഞ്ഞിരുന്നു.
 
ജ്യോതികയുടെ കുറിപ്പ് വൈറലായതോടെ രൂക്ഷമായ ഭാഷയിൽ നടിയുടെ കങ്കുവയെ പിന്തുണച്ചുള്ള കുറിപ്പിനെ വിമർശിച്ച് എത്തിയിരിക്കുകയാണ് ​പിന്നണി ​ഗായിക സുചിത്ര. ഭാര്യയെന്നും പറഞ്ഞ് ഭർത്താവിനെ പിന്തുണച്ച് എന്തൊക്കെയാണ് ഈ സ്ത്രീ പറഞ്ഞിരിക്കുന്നതെന്നാണ് ജ്യോതികയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് സുചിത്ര പറഞ്ഞത്. ​​
 
എന്തൊക്കെ നോൺസെൻസാണ് കങ്കുവയെ കുറിച്ച് ജ്യോതിക പോസ്റ്റ് ചെയ്തിരിക്കുന്നത്. സൂര്യ നല്ല നടനാണോ അല്ലയോ എന്നത് കങ്കുവ എന്ന സിനിമയിലൂടെയല്ല തീരുമാനിക്കപ്പെടുന്നത്. കങ്കുവ വളരെ മോശം സിനിമയാണ്. ഭാര്യയെന്നും പറഞ്ഞ് ഭർത്താവിനെ സപ്പോർട്ട് ചെയ്യാൻ എന്തൊക്കെയാണ് ഈ സ്ത്രീ പറഞ്ഞിരിക്കുന്നത്. എനിക്ക് സൂര്യയോടാണ് ദേഷ്യം. സൂര്യയേയും ജ്യോതികയേയും ഒരു യൂണിറ്റായി ഞാൻ കണ്ടിട്ടില്ല. സൂര്യ വേറെ, ജ്യോതിക വേറെ. ഞാൻ സൂര്യയുടെ ഭാ​ഗത്താണ്. എന്തൊക്കെയാണ് ഈ സ്ത്രീ എഴുതിവെച്ചിരിക്കുന്നത്. കങ്കുവയുടെ ആദ്യപകുതി നല്ലതല്ലെന്ന് നിങ്ങൾ തന്നെ പറയുന്നുണ്ട്. അതിനർത്ഥം എല്ലാവരും ടിക്കറ്റ് എടുത്ത് ആദ്യത്തെ 30 മിനിറ്റ് കഴിഞ്ഞ് സിനിമയ്ക്ക് പോകണമെന്നാണോ?. ഫാൻസ് പോലും ഇങ്ങനെ പറഞ്ഞിട്ടില്ല. നിങ്ങൾക്ക് ഇംഗ്ലീഷ് പോലും ശരിയായി സംസാരിക്കാൻ അറിയില്ല.
 
ജ്യോതികയെ ആരാണ് ഫിലിം ക്രിട്ടിക്കാക്കിയത്?. നിങ്ങളുടെ എക്സ്പിരിമെന്റിന് ഞങ്ങളെയാണോ കിട്ടിയത്. ആദ്യത്തെ അരമണിക്കൂർ മോശമാണെങ്കിൽ ടിക്കറ്റിന്റെ വില കുറയ്ക്കു... അല്ലെങ്കിൽ സിനിമ റീ എഡിറ്റ് ചെയ്ത് പ്രദർശിപ്പിക്കൂ. നെ​ഗറ്റീവ് റിവ്യു കണ്ട് സർപ്രൈസ്ഡായി എന്നല്ല അപ്സറ്റായിയെന്ന് പറയൂ... നിങ്ങൾ ഒരു ഭാര്യയല്ലേ. ജ്യോതികയെ കൊണ്ട് രണ്ട് പോസിറ്റീവ് മാത്രമെ കങ്കുവയിൽ‌ കണ്ട് പിടിക്കാൻ കഴിഞ്ഞുള്ളു. സൂര്യ കങ്കുവയിൽ സൂപ്പർ അല്ലെന്ന് പറഞ്ഞ ഒരു റിവ്യൂവറെ നിങ്ങൾ കാണിക്കു. സൂര്യ എഫേർട്ട് ഇട്ടിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ജ്യോതികയെപ്പോലുള്ള അഭിനേതാവ് അല്ലല്ലോ സൂര്യ എന്നെല്ലാമാണ് സുചിത്ര സോഷ്യൽമീഡിയ ലൈവിലെത്തി സംസാരിക്കവെ പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

'നിങ്ങള്‍ക്ക് എങ്ങനെ അത് ആവശ്യപ്പെടാനാകും'; നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെതിരെ ഹൈക്കോടതി

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനു തുടക്കം; നിറഞ്ഞുനിന്ന് കേരള ഘടകം

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

അടുത്ത ലേഖനം
Show comments