Webdunia - Bharat's app for daily news and videos

Install App

സാമന്തയുമായി പിരിഞ്ഞ് മാസങ്ങൾക്കുള്ളിൽ ശോഭിതയുമായി പ്രണയത്തിലായി? നാഗചൈതന്യ-ശോഭിത പ്രണയം മൊട്ടിട്ടത് ഇങ്ങനെ...

നിഹാരിക കെ എസ്
ബുധന്‍, 4 ഡിസം‌ബര്‍ 2024 (14:32 IST)
നാഗചൈതന്യയും നടി ശോഭിത ധുലിപാലയും ഇന്ന് വിവാഹിതരാണ്. ഹെദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വച്ചാണ് വിവാഹം. ഇതിനിടെ ഇരുവരുടെയും ലവ് സ്റ്റോറിയാണ് ശ്രദ്ധ നേടുന്നത്. മുംബയില്‍ വച്ചാണ് നാഗചൈതന്യയും ശോഭിതയും ആദ്യമായി കണ്ടുമുട്ടിയത്. ചൈതന്യ തന്റെ ഒ.ടി.ടി ഷോയുടെ ലോഞ്ചിനായി മുംബയില്‍ എത്തിയപ്പോള്‍ ശോഭിതയ്ക്കും അതേ സ്ഥലത്ത് മറ്റൊരു ഷോ ഉണ്ടായിരുന്നു.
 
കഴിഞ്ഞ ഏപ്രിലില്‍ ഒരു ജംഗിള്‍ സഫാരിയ്ക്ക് ശോഭിതയും നാഗചൈതന്യയും പോയ ചിത്രങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങള്‍ അല്ലായിരുന്നു പങ്കുവച്ചത്. എന്നാല്‍ ചിത്രത്തിലെ പശ്ചാത്തലങ്ങള്‍ തമ്മിലുള്ള സാമ്യം കണ്ട് ഇരുവരും തമ്മില്‍ പ്രണയമാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി.
 
ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത് 2023ല്‍ ആയിരുന്നു. അന്ന് ലണ്ടനിലെ ഒരു റെസ്റ്റോറന്റില്‍ വച്ച് നാഗചൈതന്യ പങ്കുവച്ച ചിത്രത്തിന്റെ പിന്നില്‍ ഒരു ടേബിളില്‍ ശോഭിത ഇരിക്കുന്നത് കാണാമായിരുന്നു. കൈ ഉപയോഗിച്ച് മുഖം മറച്ചാണ് ശോഭിത ഇരുന്നത്.
2022 ജൂണില്‍ യൂറോപ്പിലെ ഒരു പബ്ബിനുള്ളില്‍ നാഗചൈതന്യയും ശോഭിതയും ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. 2021ലാണ് നാഗചൈതന്യയ്ക്കും സാമന്തയ്ക്കും വിവാഹമോചനം ലഭിക്കുന്നത്. അതിന് ശേഷമാണ് ശോഭിതയുമായി നടന്‍ പ്രണയത്തിലാകുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ ഭാര്യ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം 34കാരന് ദാരുണാന്ത്യം

സംഭൽ സന്ദർശനത്തിനെത്തിയ രാഹുലിനെയും പ്രിയങ്കയേയും ഗാസിപൂരിൽ തടഞ്ഞ് യു പി പോലീസ്

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്‌നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സുവര്‍ണ ക്ഷേത്രത്തില്‍ സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിയുതിര്‍ത്തു (വീഡിയോ)

സുഹൃത്തിനു ബിസിനസ് ആവശ്യത്തിനു നല്‍കിയ സ്വര്‍ണം തിരിച്ചുകിട്ടിയില്ല; ഡിഗ്രി വിദ്യാര്‍ഥിനി ജീവനൊടുക്കി

അടുത്ത ലേഖനം
Show comments