Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ആരാധകര്‍ പോലും ബഹിഷ്‌കരിച്ച 'ഒടിയന്‍'; ശ്രീകുമാര്‍ എന്നും വിവാദങ്ങളുടെ തോഴന്‍

Webdunia
വെള്ളി, 7 മെയ് 2021 (10:27 IST)
എന്നും വിവാദങ്ങളില്‍ ഇടം നേടിയ സംവിധായകനാണ് ശ്രീകുമാര്‍ മേനോന്‍. സാമ്പത്തിക തട്ടിപ്പ് കേസാണ് ഏറ്റവും ഒടുവില്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടിയായിരിക്കുന്നത്. കേസില്‍ പൊലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ പൊലീസ് ഇന്നലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകുമാര്‍ മേനോന്റെ പാലക്കാട്ടെ വീട്ടില്‍ നിന്ന് ഇന്നലെ രാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. സിനിമ നിര്‍മിക്കാനെന്ന പേരില്‍ ശ്രീവത്സം ഗ്രൂപ്പില്‍ നിന്നും എട്ട് കോടി രൂപ തട്ടിയെടുത്തു എന്ന കേസിലാണ് അറസ്റ്റ്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുകയായിരുന്നു ശ്രീകുമാര്‍. എന്നാല്‍, ജാമ്യാപേക്ഷ കോടതി തള്ളി. ഇതിനു പിന്നാലെയാണ് അറസ്റ്റ്.
 
നേരത്തെ, നടി മഞ്ജു വാര്യര്‍ ശ്രീകുമാര്‍ മേനോനെതിരെ രംഗത്തുവന്നതും വന്‍ വിവാദമായിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി മഞ്ജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. മഞ്ജുവിന്റെ പരാതിയെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. 
 
'രണ്ടാമൂഴം' സിനിമയുമായി ബന്ധപ്പെട്ടും ശ്രീകുമാര്‍ മേനോന്‍ വെട്ടിലായി. രണ്ടാമൂഴം തിരക്കഥയെ ചൊല്ലി എം.ടി.വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കമുണ്ടായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2014 ലായിരുന്നും എം.ടിയും ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാന്‍ കരാറിലൊപ്പിട്ടത്. കരാര്‍ ലംഘനമുണ്ടായതിനെ തുടര്‍ന്നാണ് ഇരുവരും ചേര്‍ന്നുള്ള സിനിമ ഉപേക്ഷിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറെങ്കിലും കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. ഇതേ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചു. ഒടുവില്‍ സുപ്രീം കോടതിയാണ് ഈ കേസ് തീര്‍പ്പാക്കിയത്. രണ്ടാമൂഴം തിരക്കഥ എംടിക്ക് തിരിച്ചുനല്‍കി. ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അഡ്വാന്‍സ് തുക എംടിയും തിരിച്ചുനല്‍കി. ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ലെന്നും കോടതി പറഞ്ഞു. 
 
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഒടിയന്‍'. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ഒടിയന്‍. വന്‍ പ്രതീക്ഷകളോടെ തിയറ്ററിലെത്തിയ ചിത്രത്തിന് വളരെ മോശം അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടിവന്നിരുന്നു. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരിക്കുമെന്ന അവകാശവാദങ്ങളോടെയാണ് ശ്രീകുമാര്‍ മേനോന്‍ ഒടിയന്‍ തിയറ്ററുകളിലെത്തിച്ചത്. എന്നാല്‍, സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ല. മോഹന്‍ലാല്‍ ആരാധകര്‍ പോലും ശ്രീകുമാര്‍ മേനോനെതിരെ രംഗത്തെത്തിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments