Webdunia - Bharat's app for daily news and videos

Install App

നടി ശാന്തികൃഷ്ണയുമായി പ്രണയ വിവാഹം, അധികം കഴിയാതെ ഡിവോഴ്‌സ്; സിനിമ ഷൂട്ടിങ്ങിനിടെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ !

മലയാള സിനിമാലോകം ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ശ്രീനാഥിന്റേത്. നടി ശാന്തികൃഷ്ണയെയാണ് ശ്രീനാഥ് ആദ്യം വിവാഹം കഴിച്ചത്

രേണുക വേണു
തിങ്കള്‍, 4 മാര്‍ച്ച് 2024 (10:02 IST)
ഒരുകാലത്ത് സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടന്‍ ശ്രീനാഥ്. സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ രംഗത്തും ശ്രീനാഥ് ശ്രദ്ധിക്കപ്പെട്ടിരുന്നു. 1956 ഓഗസ്റ്റ് 26 ന് തൃശൂരിലാണ് ശ്രീനാഥിന്റെ ജനനം. 1978 ല്‍ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രത്തിലൂടെയാണ് ശ്രീനാഥ് അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഇത് ഞങ്ങളുടെ കഥ, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം, ദേവാസുരം, സന്ധ്യ മയങ്ങും നേരം, ജാഗ്രത, മതിലുകള്‍, സര്‍വ്വകലാശാല, ചെങ്കോല്‍, ഇരുപതാം നൂറ്റാണ്ട്, വാഴുന്നോര്‍, കേരള കഫേ തുടങ്ങി ഒട്ടേറെ മികച്ച സിനിമകളില്‍ ശ്രീനാഥ് അഭിനയിച്ചു. 
 
മലയാള സിനിമാലോകം ഏറെ ആഘോഷിക്കപ്പെട്ട വിവാഹമായിരുന്നു ശ്രീനാഥിന്റേത്. നടി ശാന്തികൃഷ്ണയെയാണ് ശ്രീനാഥ് ആദ്യം വിവാഹം കഴിച്ചത്. ഒന്നിച്ചഭിനയിച്ച സിനിമകളിലൂടെ ഇരുവരുടേയും സൗഹൃദം ദൃഢമാകുകയായിരുന്നു. പിന്നീട് ഇത് പ്രണയമാകുകയും ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1984 ലാണ് ഇരുവരും വിവാഹിതരായത്. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് 1995 ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് ശ്രീനാഥ് തെന്മല സ്വദേശിനിയായ ലതയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 
 
ശ്രീനാഥിന്റെ മരണവാര്‍ത്ത സിനിമാലോകത്തെ ഞെട്ടിക്കുന്നതായിരുന്നു. 2010 ഏപ്രിലിലാണ് നടന്‍ ശ്രീനാഥ് ആത്മഹത്യ ചെയ്തത്. ശ്രീനാഥിനെ കോതമംഗലത്തെ ഒരു ഹോട്ടല്‍മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കുടുബപ്രശ്‌നങ്ങള്‍, സിനിമാ രംഗത്തുനിന്നുള്ള പ്രശ്‌നങ്ങള്‍ എന്നിവ ആത്മഹത്യയ്ക്ക് കാരണങ്ങളായി പറയപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം ഇന്നും അവ്യക്തമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നവരാത്രി: സെപ്റ്റംബര്‍ 30 ന് പൊതുഅവധി പ്രഖ്യാപിച്ചു

ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാന്‍ തകര്‍ത്തു, പാക് പൈലറ്റുമാര്‍ പ്രാപ്പിടിയന്മാര്‍: യുഎന്‍ പൊതുസഭയില്‍ വീരവാദവുമായി ഷഹബാസ് ഷെരീഫ്

Kerala Weather: ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; മഴ കനക്കും, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുള്ളവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന് സുപ്രീംകോടതി

Miss South India 2025: മിസ് സൗത്ത് ഇന്ത്യ 2025: വ്യത്യസ്തതകളുടെ ആഘോഷമായി ഇഹ ഡിസൈന്‍സ് ബ്രൈഡല്‍ എക്‌സ്‌പോ

അടുത്ത ലേഖനം
Show comments