Webdunia - Bharat's app for daily news and videos

Install App

ചാക്കോച്ചന്റെ നായികയായി അരങ്ങേറ്റം, വിവാഹത്തോടെ സിനിമയില്‍ നിന്ന് ബ്രേക്ക്; ദീപക്കിനൊപ്പം ജീവിച്ചത് ഒരു വര്‍ഷം മാത്രം, ഒത്തുപോകാതെ വന്നപ്പോള്‍ വിവാഹമോചനം

Webdunia
ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:08 IST)
2012 ല്‍ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയില്‍ അരങ്ങേറിയ നടിയാണ് ശ്രിത ശിവദാസ്. പാര്‍വതി എന്നാണ് നടിയുടെ യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ശ്രിത എന്ന പേര് സ്വീകരിക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഓര്‍ഡിനറി എന്ന സിനിമയില്‍ കല്യാണി എന്ന കഥാപാത്രത്തെയാണ് ശ്രിത അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 
 
ഓര്‍ഡിനറിക്ക് ശേഷം സീന്‍ ഒന്ന് നമ്മൂടെ വീട്, 10.30 am ലോക്കല്‍ കോള്‍ എന്നീ സിനിമകളിലെല്ലാം ശ്രിത അഭിനയിച്ചു. 2014 ലാണ് ശ്രിത വിവാഹിതയായത്. ദുബായില്‍ സോഫ്റ്റ് വെയര്‍ എഞ്ചീനിയറായി ജോലി ചെയ്യുകയായിരുന്ന ദീപക് നമ്പ്യാരെയാണ് ശ്രിത വിവാഹം കഴിച്ചത്. എന്നാല്‍, ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല. 
 
ഒരു വര്‍ഷം മാത്രമാണ് ശ്രിതയും ദീപക്കും ഒന്നിച്ച് ജീവിച്ചത്. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇരുവരും പിരിയുകയായിരുന്നു. 
 
സിനിമയിലെത്തും മുന്‍പ് തന്നെ ശ്രിതയെ മലയാളികള്‍ക്ക് അറിയാം. അക്കാലത്ത് ടെലിവിഷനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പരിപാടിയായിരുന്നു കൈരളി ടിവിയിലെ ഡ്യു ഡ്രോപ്‌സ്. ഈ പരിപാടിയില്‍ ആങ്കര്‍ ആയിരുന്നു ശ്രിത. കൈരളിയിലെ താരോത്സവം എന്ന പരിപാടിയുടെയും ആങ്കര്‍ ആയി ശ്രിത ശ്രദ്ധിക്കപ്പെട്ടിരുന്നു. ആലുവ സ്വദേശിനിയായ ശ്രിത കാലടി ശ്രീ ശങ്കര കോളേജില്‍ നിന്ന് മൈക്രോ ബയോളജിയില്‍ ബിരുദം നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments