Webdunia - Bharat's app for daily news and videos

Install App

വിനായകൻ മികച്ച നടൻ? സംസ്ഥാന അവാർഡുകൾ ഉടൻ പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാലും വിനായകനും പരിഗണനയില്‍

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (08:42 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ ഇന്ന് പ്രഖ്യാപിക്കും. അവസാന റൗണ്ടിലെത്തി നിൽക്കുന്നത് എട്ട് സിനിമകളാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത പിന്നെയും, വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, സജിന്‍ ബാബുവിന്റെ അയാള്‍ ശശി, രാജീവ് രവിയുടെ കമ്മട്ടിപ്പാടം, ഗപ്പി (ജോണ്‍പോള്‍ ജോര്‍ജ്ജ്), മഹേഷിന്റെ പ്രതികാരം (ദിലീഷ് പോത്തന്‍), കിസ്മത് (ഷാനവാസ് ബാവക്കുട്ടി) കറുത്ത ജൂതന്‍ (സലിംകുമാര്‍) എന്നീ സിനിമകള്‍ വിവിധ വിഭാഗങ്ങളിലായി അവസാന പരിഗണനയിലെത്തിയിട്ടുണ്ട്.
 
ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹന്‍ലാല്‍, കമ്മട്ടിപ്പാടത്തിലെ പ്രകടനത്തിന് വിനായകന്‍, മഹേഷിന്റെ പ്രതികാരത്തിലെ അഭിനയത്തിലൂടെ ഫഹദ് ഫാസിൽ എന്നിവരാണ് മികച്ച നടനുള്ള അവാർഡിന് അവസാന റൗണ്ടിൽ എത്തിയിരിക്കുന്നതെന്നാണ് സൂചന. 
 
ജനപ്രിയ സിനിമാ വിഭാഗത്തില്‍ മഹേഷിന്റെ പ്രതികാരം, ഒപ്പം, പുലിമുരുകന്‍, ജോമോന്റെ സുവിശേഷങ്ങള്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ സിനിമകള്‍ ജനപ്രിയതയും കലാമൂല്യവുമുള്ള സിനിമകളുടെ വിഭാഗത്തില്‍ പരിഗണിക്കുന്നുണ്ട്. എംജെ രാധാകൃഷ്ണന്‍, മധു നീലകണ്ഠന്‍, ഷൈജു ഖാലിദ്, ഗിരീഷ് ഗംഗാധരന്‍ എന്നിവരെ ഛായാഗ്രഹണ വിഭാഗത്തില്‍ പരിഗണിക്കുന്നുണ്ട്.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

All India Strike: പൊതുപണിമുടക്ക് ആരംഭിച്ചു, സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

ബെംഗളൂരുവില്‍ നവജാത ശിശുവിനെ ജീവനോടെ തിളച്ച വെള്ളത്തിലിട്ട് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍; പ്രസവാനന്തര വിഷാദം

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി

തിരുവനന്തപുരത്ത് പനിക്കുള്ള കുത്തിവയ്പ്പ് എടുത്തതിനെ തുടര്‍ന്ന് യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഡിജിറ്റൽ സർവേ: ഒറ്റ ചിപ്പിൽ 14 രേഖകൾ അടങ്ങിയ റവന്യൂ കാർഡ് ലഭ്യമാക്കാൻ കേരളം, രാജ്യത്തിന് മാതൃകയെന്ന് മന്ത്രി കെ രാജൻ

അടുത്ത ലേഖനം
Show comments