Webdunia - Bharat's app for daily news and videos

Install App

HBD SureshGoopi: ഈഗോ കാരണം ഫ്രണ്ട്സ് സിനിമ സുരേഷ് ഗോപി ചെയ്തില്ല, പകരം ചെയ്തത് ജയറാം: ചിത്രം ആ വർഷത്തെ ബമ്പർ ഹിറ്റായി

Webdunia
തിങ്കള്‍, 26 ജൂണ്‍ 2023 (15:59 IST)
മലയാള സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ഫ്രണ്ട്‌സ്. മുകേഷ്,ജയറാം,ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ ചിത്രം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. എന്നാല്‍ സിനിമയിലെ നായകകഥാപാത്രമായ അരവിന്ദനെ അവതരിപ്പിക്കാന്‍ സംവിധായകന്‍ സിദ്ധിഖ് ആദ്യം സമീപിച്ചത് ജയറാമിനെയായിരുന്നില്ല.
 
ഇപ്പോഴിതാ ഫ്രണ്ട്‌സ് സിനിമയ്ക്ക് പിന്നിലെ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സിദ്ധിഖ്. ചിത്രത്തില്‍ ജയറാം ചെയ്ത സിനിമ ചെയ്യാനിരുന്നത് സുരേഷ് ഗോപിയായിരുന്നെന്നും എന്നാല്‍ ചില ഈഗോ പ്രശ്‌നങ്ങള്‍ മൂലം ഇത് നടന്നില്ലെന്നും സിദ്ധിഖ് പറയുന്നു. സിനിമയ്ക്ക് വേണ്ടി അന്ന് വരച്ച ഒരു പോസ്റ്ററാണ് സുരേഷ് ഗോപി സിനിമയില്‍ നിന്നും പിന്മാറാന്‍ ഇടയാക്കിയത്.
 
ആ സമയത്ത് മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമൊപ്പം കൊമേഴ്ഷ്യല്‍ മൂല്യമുള്ള താരമാണ് സുരേഷ് ഗോപി. സുരേഷ് ഗോപി സിനിമ അഭിനയിക്കാമെന്ന് സമ്മതിച്ചതുമാണ്. സിനിമയ്ക്കായി പുറത്തിറക്കിയ പോസ്റ്ററില്‍ മുകേഷ്,സുരേഷ്‌ഗോപി,ശ്രീനിവാസന്‍ എന്നിവരാണുണ്ടായിരുന്നത്. നടുവില്‍ സുരേഷ് ഗോപി നില്‍ക്കുന്ന പോസ്റ്ററിന് താഴെ മുകേഷ്, സുരേഷ് ഗോപി,ശ്രീനിവാസന്‍ എന്നിങ്ങനെ പേരും എഴുതി.
 
എന്നാല്‍ സുരേഷ് ഗോപിക്ക് മുന്‍പെ മുകേഷിന്റെ പേര് വന്നതിനെ പറ്റി ആരെല്ലാമോ സുരേഷ് ഗോപിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സുരേഷ് ഗോപിയല്ല പ്രധാനകഥാപാത്രമെന്നാണ് അവര്‍ പറഞ്ഞത്. സുരേഷ്‌ഗോപിയാകട്ടെ ഇക്കാര്യം സിദ്ധിഖിനോട് വിളിച്ചുചോദിക്കാനും നിന്നില്ല. സുരേഷ് ഗോപിയെ രണ്ടാം നായകനാക്കി എന്ന ഈഗോയില്‍ അദ്ദേഹം സിനിമയില്‍ നിന്നും പിന്മാറുകയും ചെയ്‌തെന്ന് സിദ്ധിഖ് പറയുന്നു.
 
ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിക്ക് പകരം ജയറാം വന്നത്. ജയറാമിന് വേണ്ടി കഥാപാത്രത്തെ അല്പം പൂവാലസ്വഭാവമുള്ളതാക്കി മാറ്റിയെന്നും ചിത്രം വലിയ രീതിയില്‍ വിജയമായെന്നും സിദ്ധിഖ് പറയുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Nilambur Byelection 2025: പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ തലവേദനയാകും; തോല്‍ക്കാനും സാധ്യതയെന്ന് കോണ്‍ഗ്രസ് ക്യാംപില്‍ ആശങ്ക

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

അടുത്ത ലേഖനം
Show comments