Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി കരഞ്ഞുകൊണ്ട് വായിച്ച തിരക്കഥ! അതൊരു ഒന്നൊന്നര പടമായിരുന്നു!

സെറ്റിലിരുന്നു മമ്മൂട്ടി കരഞ്ഞു! കാരണം കേട്ട് സിദ്ദിഖ് ഞെട്ടി!

Webdunia
വ്യാഴം, 2 ഫെബ്രുവരി 2017 (15:31 IST)
ചില സിനിമകൾ തുടങ്ങുമ്പോൾ തന്നെ അതിൽ ആരായിരിക്കും നായകൻ എന്ന കാര്യത്തിൽ സംവിധായകനും തിരക്കഥാകൃത്തിനും നല്ല വ്യക്തത ഉണ്ടായിരിക്കും. അതുപോലെ മമ്മൂട്ടിയ്ക്ക് വേണ്ടി മാത്രമായി ജനിച്ച നിരവധി സിനിമകളുണ്ടായിട്ടുണ്ട്. അതിൽ ഒന്നാണ് വടക്കൻ വീരഗാഥ.
 
വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. കാർണിവൽ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് എം ടി മമ്മൂട്ടിയെ കാണാനെത്തിയത്. അവിടെ വെച്ച് തന്നെ ചിത്രത്തിന്റെ തിരക്കഥയും എംടി മമ്മൂട്ടിയ്ക്ക് കൈമാറി.
 
കാര്‍ണിവലിന്റെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി തിരക്കഥ വായിക്കുന്നതും. പലപ്പോഴും തനിച്ചിരുന്ന് കരയുന്ന മമ്മൂട്ടിയെ സെറ്റിലുള്ളവരും സിദ്ധിക്കും കണ്ടിട്ടുണ്ട്. കാര്യം അറിയണമെന്ന് ഉറച്ച് സിദ്ധിക്ക് മമ്മൂട്ടിയെ സമീപിച്ചു. മമ്മൂട്ടിയുടെ കണ്ണ് നിറഞ്ഞ് ചുവന്നിരിക്കുന്ന കണ്ടപ്പോള്‍ സിദ്ദിഖ് ഒന്ന് ഭയന്നു. കാര്യം തിരക്കിയപ്പോള്‍ കൈയിലുണ്ടായിരുന്ന ചില പേപ്പര്‍ സിദ്ദിഖിന് എടുത്ത് കൊടുത്തു. വടക്കന്‍ വീരഗാഥയുടെ തിരക്കഥയായിരുന്നു അത്.
 
തിരക്കഥയുടെ പല രംഗങ്ങളും വായിച്ചപ്പോള്‍ എനിക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. ഇത് കേട്ട് മമ്മൂട്ടിയുടെ മുഖത്ത് നോക്കി അന്ധാളിച്ച് നിന്ന് പോയത്രേ സിദ്ദിഖ്. ബാലന്‍ കെ നായര്‍, മാധവി, ഗീത, ക്യാംപ്റ്റന്‍ രാജു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 1989ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ആ വര്‍ഷത്തെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മുതല്‍ മികച്ച വസ്ത്രാലങ്കാരത്തിന് വരെയുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ഒരു വടക്കന്‍ വീരഗാഥ സ്വന്തമാക്കി. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജയിലിനു മുന്നില്‍ റീലുമായി യൂട്യൂബര്‍ മണവാളന്‍

ബോബി ചെമ്മണ്ണൂരിനു വി.ഐ.പി പരിഗണന നൽകിയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

വ്യാജ ഡിജിറ്റൽ അറസ്റ്റ് വഴി രണ്ടരക്കോടി തട്ടിയ കേസിൽ 19കാരൻ പിടിയിൽ

പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ പിടിച്ചു വച്ച് അധ്യാപകന്‍; തീര്‍ത്തു കളയുമെന്ന് വിദ്യാര്‍ത്ഥിയുടെ ഭീഷണി

പുറത്തിറങ്ങിയാൽ കാണിച്ച് തരാം, പള്ളയ്ക്ക് കത്തികയറ്റും: മൊബൈൽ ഫോൺ പിടിച്ചുവെച്ചതിൽ പ്രധാനാധ്യാപകനെതിരെ പ്ലസ് വൺ വിദ്യാർഥിയുടെ കൊലവിളി

അടുത്ത ലേഖനം
Show comments