Webdunia - Bharat's app for daily news and videos

Install App

Summer in Bethlehem: സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ആ രഹസ്യത്തിന്റെ ഉത്തരം ഇതാ...! ഇനി സിനിമ കാണുമ്പോള്‍ ശ്രദ്ധിക്കൂ

Webdunia
വെള്ളി, 4 ഓഗസ്റ്റ് 2023 (15:22 IST)
Summer in Bethlehem: രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് 1998 ല്‍ റിലീസ് ചെയ്ത ചിത്രമാണ് സമ്മര്‍ ഇന്‍ ബെത്ലഹേം. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, മോഹന്‍ലാല്‍, കലാഭവന്‍ മണി തുടങ്ങി വന്‍ താരനിരയാണ് സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ അണിനിരന്നത്. സിനിമ സൂപ്പര്‍ഹിറ്റായി. ഇന്നും മിനിസ്‌ക്രീനില്‍ സമ്മര്‍ ഇന്‍ ബെത്ലഹേമിന് ആരാധകര്‍ ഏറെയാണ്. 
 
സിനിമയില്‍ ജയറാമിന്റെ കഥാപാത്രത്തിന്റെ പേര് രവി എന്നാണ്. രവിയുടെ അഞ്ച് കസിന്‍സില്‍ ഒരാള്‍ക്ക് അയാളോട് കടുത്ത പ്രണയമാണ്. ഈ പ്രണയിനി രവിക്ക് പ്രണയസമ്മാനമായി പൂച്ചയെ കൊറിയര്‍ അയക്കുന്നുണ്ട്. എന്നാല്‍, അഞ്ച് കസിന്‍സില്‍ ആരാണ് പൂച്ചയെ അയക്കുന്നതെന്ന് രവിക്ക് അറിയില്ല. സിനിമ കഴിയുമ്പോഴും രവിയെ പ്രണയിക്കുന്നത് ആരാണെന്നും പൂച്ചയെ അയച്ചത് ആരാണെന്നും തിരക്കഥാകൃത്തും സംവിധായകനും വെളിപ്പെടുത്തുന്നില്ല. 
 
സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞും പ്രേക്ഷകര്‍ രവിക്ക് പൂച്ചയെ അയച്ച ആളെ തേടുകയാണ്. രവിയെ പ്രണയിക്കുന്നത് ആരാണെന്ന് നേരിട്ട് പറയുന്നില്ലെങ്കിലും സിനിമയില്‍ തന്നെ പരോക്ഷമായി ചില കാര്യങ്ങള്‍ പറയുന്നുണ്ട്. 
 
കസിന്‍സിലെ രണ്ട് പേരില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നത് ! ആ രണ്ട് പേര്‍ ആരാണെന്ന് നോക്കാം. ഗായത്രിയും സംഗീതയുമാണ് ആ രണ്ട് പേര്‍. ഇവരില്‍ ഒരാളാണ് രവിയെ പ്രണയിക്കുന്നത്. സിനിമയില്‍ തന്നെ ഇക്കാര്യം പറയുന്നുണ്ട്. മയൂരിയാണ് ഗായത്രി എന്ന കഥാപാത്രത്തെ സമ്മര്‍ ഇന്‍ ബെത്ലഹേമില്‍ അവതരിപ്പിച്ചിരിക്കുന്നത്. ജ്യോതി എന്ന കഥാപാത്രത്തെ സംഗീത ക്രിഷ് ആണ് അവതരിപ്പിച്ചിരിക്കുന്നത്. 
 
മഞ്ജു വാര്യര്‍ അവതരിപ്പിച്ച അഭിരാമി, മഞ്ജുള അവതരിപ്പിച്ച അപര്‍ണ, ശ്രീജയ നായരുടെ ദേവിക എന്നീ കഥാപാത്രങ്ങള്‍ തങ്ങളല്ല രവിയെ പ്രണയിക്കുന്നതെന്ന് സിനിമയില്‍ വ്യക്തമാക്കുന്നു. 
 
എന്നാല്‍, പൂച്ചയെ അയക്കുന്നത് ആരാണെന്ന ചോദ്യത്തിനു വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകന്‍ സിബി മലയില്‍ നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു. 'സത്യത്തില്‍ അതാരാണെന്ന് എനിക്കും അറിയില്ല, തിരക്കഥാകൃത്തായ രഞ്ജിത്ത് അത് പറഞ്ഞിട്ടില്ലെന്നായിരുന്നു' സിബിയുടെ മറുപടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

ഒരു എം പിക്ക് പോലും കേരളത്തെ പറ്റി നല്ലത് പറയാനാവാത്ത അവസ്ഥ: തരൂരിനെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്

ബസിലെ സംവരണ സീറ്റുകളെ കുറിച്ച് അറിയാം; ഈ സീറ്റുകളില്‍ നിന്ന് ആണുങ്ങള്‍ എഴുന്നേറ്റു കൊടുക്കണം

അടുത്ത ലേഖനം
Show comments