Webdunia - Bharat's app for daily news and videos

Install App

'തുടക്കത്തില്‍ രാജുവുമായി എപ്പോഴും വഴക്കിടുമായിരുന്നു'; ആ ദിവസങ്ങളെ കുറിച്ച് സുപ്രിയ

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2022 (15:36 IST)
പൃഥ്വിരാജും സുപ്രിയയും, മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ദമ്പതികളാണ്. ഇരുവരുടേയും 11-ാം വിവാഹവാര്‍ഷികമാണ് ഇന്ന്. പൃഥ്വി അഭിനയവും സംവിധാനവുമായെല്ലാം തിരക്കിലാകുമ്പോഴും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനെ മുന്നോട്ടുകൊണ്ടുപോകുന്നത് സുപ്രിയയാണ്. മാലയാള സിനിമയിലെ ഒരു പ്രധാന നിര്‍മ്മാതാവായി സുപ്രിയ മാറി കഴിഞ്ഞിരിക്കുന്നു. വിവാഹശേഷം താനും പൃഥ്വിരാജും തമ്മില്‍ വഴക്കുണ്ടായ സംഭവങ്ങളെ കുറിച്ച് സുപ്രിയ പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്തിരുന്ന സുപ്രിയ വിവാഹശേഷം ജോലി നിര്‍ത്തുകയായിരുന്നു. കൊച്ചിയിലേക്കും തിരികെ മുംബൈയിലേക്കും ആഴ്ച്ചയില്‍ ഉള്ള യാത്രയാണ് ജോലി നിര്‍ത്താന്‍ കാരണം. മുംബൈയില്‍ ജോലി ചെയ്തിരുന്ന സമയത്ത് എല്ലാ ആഴ്ചയിലും ലീവെടുത്ത് വരുമായിരുന്നുവെന്നും ഈ സമയങ്ങളില്‍  പൃഥ്വിയുമായി വഴക്കിടുമായിരുന്നുവെന്നും സുപ്രിയ പറയുന്നു 
 
'കല്യാണം കഴിഞ്ഞ് ഞാന്‍ ജേലിക്ക് തിരികെപോയി. ആ സമയത്ത് ഹിന്ദി ചിത്രത്തിലായിരുന്നു പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് ഇടയ്ക്ക് എന്നെ പൃഥ്വി മുംബൈയില്‍ വരുമായിരുന്നു. എന്നാല്‍ ആ സിനിമയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ തിരക്കായപ്പോള്‍ പൃഥ്വി കേരളത്തിലും. ഞാന്‍ മുംബൈയിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാന്‍ കേരളത്തില്‍ വരുമായിരുന്നു. തിങ്കളാഴ്ച തിരികെ മുംബൈയ്ക്ക്. രണ്ട് മൂന്ന് മാസം ഇത് തുടര്‍ന്നു. 
 
എന്നാല്‍ പിന്നീട് അത് വല്ലാണ്ട് ബുദ്ധിമുട്ടുണ്ടാക്കി. അന്നൊക്കെ ഞാന്‍ പൃഥ്വിയോട് വഴക്കിടുമായിരുന്നു. എല്ലാ ആഴ്ച്ചയിലും ഞാന്‍ മുംബൈയില്‍ നിന്ന് ഇങ്ങോട്ട് വരണം, പൃഥ്വിക്ക് മുംബൈയിലേക്ക് വന്നുടെ എന്ന് ചോദിക്കും. പക്ഷേ ഒരു ഹീറോ ലീവ് എടുത്താല്‍ പ്രൊഡ്യൂസര്‍ക്ക് എത്ര നഷ്ടം വരുമെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്ന ചോദ്യം വന്നപ്പോള്‍ ഞാന്‍ കുടുംബത്തെ തിരഞ്ഞെടുത്തു - സുപ്രിയ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

വീണക്കെതിരായ അന്വേഷണം പിണറായി വിജയന്റെ ഇമേജ് വര്‍ദ്ധിപ്പിക്കുമെന്ന് എകെ ബാലന്‍

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് ഗർഭഛിദ്രം നടത്തി,വിവാഹിതരാണെന്ന വ്യാജക്ഷണക്കത്തുകൾ തയ്യാറാക്കി

ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്‍ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത്,ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തി

അടുത്ത ലേഖനം
Show comments