എമ്പുരാനില്‍ സുരാജും ഷൈനും ഷറഫുദ്ദീനും, കാത്തിരിക്കുന്ന അപ്‌ഡേറ്റ് നാളെ, മോഹന്‍ലാലിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ആരാധകര്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 20 മെയ് 2024 (17:31 IST)
മലയാളി സിനിമ പ്രേമികള്‍ ഒരേപോലെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. താരന്‍ സമ്പന്നമായ സിനിമയില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ കൂടി ചേര്‍ന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
 
സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവര്‍ ടീമിനൊപ്പം ചേര്‍ന്നു എന്നതാണ് പുതിയ വിവരം. അതിനിടെ, സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒരു പൊതുപ്രസംഗ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചേര്‍ന്നു.
 
തിരുവനന്തപുരത്താണ് നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്നത്. മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന പ്രിയദര്‍ശനി രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭാഗങ്ങളാണ് ഇപ്പോള്‍ ഷൂട്ട് ചെയ്യുന്നത്.
 
 കൊച്ചി ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് ബാക്കിയുള്ള വിദേശ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിലേക്ക് ടീം കടക്കും എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. പൃഥ്വിരാജും മഞ്ജു വാര്യരും ഒന്നിക്കുന്ന ഒരു ലൊക്കേഷന്‍ വീഡിയോ അടുത്തിടെ വൈറലായിരുന്നു. എന്നാല്‍ പുതിയ ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തിട്ടില്ല.
 
നാളെ (മെയ് 21ന്) മോഹന്‍ലാലിന്റെ ജന്മദിനമായതിനാല്‍, 'എല്‍ 2: എമ്പുരാന്‍' ടീമില്‍നിന്ന് വലിയൊരു അപ്‌ഡേറ്റ് പ്രതീക്ഷിക്കാം.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നോ? 90% ആളുകള്‍ക്കും ഈ റെയില്‍വേ നിയമം അറിയില്ല

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം
Show comments