Webdunia - Bharat's app for daily news and videos

Install App

സുരേഷ് ഗോപിയുടെ സര്‍പ്രൈസ് ഓര്‍ഡര്‍, ധന്യ ഹാപ്പി,300 മുഴം മുല്ലപ്പൂവ് കോയമ്പത്തൂരില്‍ നിന്ന് എത്തി, ഭാഗ്യയുടെ കല്യാണ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 17 ജനുവരി 2024 (09:12 IST)
suresh gopi daughter wedding
കണ്ണുകളെല്ലാം ഗുരുവായൂരമ്പല നടയിലേക്കാണ്. സുരേഷ് ഗോപിയുടെ(Suresh Gopi) മകള്‍ ഭാഗ്യാ സുരേഷിന്റെ (Bhagya Suresh) കല്യാണം കാണാനായി കാത്തിരിക്കുകയാണ് ആരാധകരും. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറഞ്ഞു. ALSO READ: കസവ് വസ്ത്രത്തില്‍ സുന്ദരിയായി ഭാഗ്യ, കല്യാണത്തലേന്ന് ആഘോഷങ്ങള്‍ക്ക് കുറവില്ല, വീഡിയോ പങ്കുവെച്ച് രാധിക സുരേഷ്
 
അടുത്തിടെ ഗുരുവായൂര്‍ അമ്പലനടയില്‍ കൈകുഞ്ഞുമായി എത്തി പൂകെട്ടി വില്‍ക്കുന്ന അമ്മയെ കുറിച്ച് വാര്‍ത്തകളിലൂടെ നമ്മളെല്ലാം അറിഞ്ഞതാണ്. ധന്യയെ സുരേഷ് ഗോപിയും കല്യാണസമയത്ത് മറന്നില്ല. ഭാഗ്യയുടെ വിവാഹത്തിനായുള്ള മുല്ലപ്പൂവിനെ ഓര്‍ഡര്‍ ധന്യക്ക് നല്‍കിയിരിക്കുകയാണ് സൂപ്പര്‍ താരം.300 മുഴം പൂവാണ് സുരേഷ് ഗോപി ഓര്‍ഡര്‍ ചെയ്തത്. വലിയ ഓര്‍ഡര്‍ കിട്ടിയ സന്തോഷം തീരും മുന്‍പേ മറ്റൊരു സര്‍പ്രൈസ് കൂടി ധന്യക്ക് മുന്നിലെത്തി. ALSO READ: മോഹന്‍ലാല്‍, മമ്മൂട്ടി, ഖുഷ്ബു... സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ താരനിര, വീഡിയോയും ചിത്രങ്ങളും
 
വലിയ ഓര്‍ഡര്‍ കിട്ടിയെങ്കിലും കഴിഞ്ഞ ദിവസവും തന്നെ പതിവുപോലെ മുല്ലപ്പൂ കച്ചവടത്തിന് എത്തി. പ്രധാനമന്ത്രി വരുന്നതോടെ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
300 മുഴം പൂവാണ് സുരേഷ് ഗോപി ഓര്‍ഡര്‍ ചെയ്തതെങ്കിലും കുറവ് വരാന്‍ പാടില്ലെന്ന് കരുതി കൂടുതല്‍ പൂവ് ധന്യ വരുത്തിയിട്ടുണ്ട്. കോയമ്പത്തൂരില്‍ നിന്നാണ് പൂക്കള്‍ എത്തിച്ചത്. തീര്‍ന്നില്ല അപ്പോഴേക്കും റോസാപുഷ്പങ്ങളുടെ ഓര്‍ഡര്‍ കൂടി ലഭിച്ചു.പ്രധാനമന്ത്രി വധൂവരന്മാരെ അനുഗ്രഹിക്കാനുള്ള പൂക്കളാണിത്. ഇതളുകളായി വേണം നല്‍കുവാന്‍.
 
 ശ്രേയസ് മോഹനാണ് ഭാഗ്യാ സുരേഷ് ഗോപിയുടെ വരന്‍. ഇരുവരുടെയും പ്രണയ വിവാഹമാണ്.ശ്രേയസ് ബിസിനസുകാരനാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments