Webdunia - Bharat's app for daily news and videos

Install App

Suresh Gopi's daughter's marriage video: മമ്മൂട്ടിക്കും മോഹന്‍ലാലിനും പോലും ചുമ്മാ അങ്ങ് കയറി പോകാന്‍ പറ്റില്ല; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിനു പ്രവേശനം ഇങ്ങനെ (വീഡിയോ)

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഖുശ്ബു തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ എത്തി

രേണുക വേണു
ബുധന്‍, 17 ജനുവരി 2024 (11:33 IST)
Mammootty, Kushboo, Mohanlal

Suresh Gopi's daughter's marriage video: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിനു സാക്ഷിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൂപ്പര്‍ താരങ്ങളും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെ 8.45 നാണ് വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. 
 
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, ഖുശ്ബു തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ നേരത്തെ എത്തി. ഷര്‍ട്ടും മുണ്ടും ധരിച്ചാണ് മലയാളികളുടെ പ്രിയതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും എത്തിയത്. വിവാഹ ചടങ്ങുകള്‍ നടന്ന ഓഡിറ്റോറിയത്തിലേക്ക് കനത്ത സുരക്ഷയിലാണ് സൂപ്പര്‍താരങ്ങളെ അടക്കം പ്രവേശിപ്പിച്ചത്.


ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ഓഡിറ്റോറിയത്തില്‍ പ്രവേശിക്കാന്‍ പ്രത്യേക പാസ് ഉണ്ടായിരുന്നു. ഈ പാസ് പരിശോധിച്ച ശേഷം മാത്രമാണ് എല്ലാവരേയും ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിച്ചത്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങള്‍ പോലും ഈ പാസ് കാണിച്ച ശേഷമാണ് അകത്തേക്ക് പ്രവേശിച്ചത്.



മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments