കെജിഎഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രത്തില്‍ സൂര്യ അല്ല നായകന്‍, പുതിയ വിവരം

കെ ആര്‍ അനൂപ്
വെള്ളി, 22 ഏപ്രില്‍ 2022 (17:15 IST)
കെജിഎഫ്  നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പുതിയ ചിത്രം കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.സൂരറൈ പോട്ര് സംവിധായിക സുധ കൊങ്കര സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ സൂര്യ നായകനായി എത്തുമെന്ന  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
 
 യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ബിഗ് ബജറ്റ് ഡ്രാമയായിരിക്കും ചിത്രം.  എന്നാല്‍ ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് ആരായിരിക്കുമെന്ന് ഇതുവരെയും നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല. സൂര്യ നായകനായി എത്തില്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സംവിധായികയും നടനും കൈകോര്‍ക്കുന്നത് മറ്റൊരു ചിത്രത്തിന് വേണ്ടിയാണെന്നാണ് വിവരം.ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ആയിരിക്കില്ല ഇത്.
 
സൂര്യ -സുധ കൊങ്കര ചിത്രം ഒരു ബയോപിക് ആണ്. സൂര്യയുടെ നിര്‍മ്മാണകമ്പനി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രം തുടങ്ങാന്‍ ഇനിയും സമയമെടുക്കും, കാരണം നടന് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഒരുങ്ങുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

നടി ആക്രമിക്കപ്പെട്ട കേസ്: വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു

ദിലീപിനെതിരെ നടന്നത് കള്ളക്കേസ്, സീനിയർ ഉദ്യോഗസ്ഥയ്ക്കും പങ്കെന്ന് ബി രാമൻ പിള്ള

ശരീരമാസകലം മുറിപ്പെടുത്തി പീഡിപ്പിച്ചു; രാഹുലിനെതിരെ അതിജീവിത മൊഴി നല്‍കി

അഫ്ഗാനിസ്ഥാനില്‍ വീണ്ടും പരസ്യവധ ശിക്ഷ: ശിക്ഷ നടപ്പാക്കിയത് 13കാരന്‍

Actress Assault Case: കത്തിച്ചുകളയുമെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യ മൊഴി, പിന്നീട് മാറ്റി പറഞ്ഞു, വിചാരണയ്ക്കിടെ മൊഴി മാറ്റിയത് 28 പേർ

അടുത്ത ലേഖനം
Show comments