'അവൾക്കൊപ്പം': ഗീതുവിന് ലഭിച്ചത് കിടിലൻ സർപ്രൈസ്!

ഗീതുവിന് ലഭിച്ചത് കിടിലൻ സർപ്രൈസ്!

Webdunia
വെള്ളി, 29 ജൂണ്‍ 2018 (12:00 IST)
താരസംഘടനയായ അമ്മയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് നാല് നടിമാർ അമ്മയിൽ നിന്ന് രാജിവെച്ചത്. ഡബ്ല്യൂസിസിയിലെ അംഗങ്ങളായ രമ്യ നമ്പീശൻ, റിമ കല്ലിങ്ക, ഗീതു മോഹൻദാസ്, ആക്രമിക്കപ്പെട്ട നമ്പർ എന്നിവരാണ് അമ്മയിൽ നിന്ന് രാജിവെച്ചത്.
 
'അവള്‍ക്കൊപ്പം' എന്ന നിലപാടറിയിച്ചുകൊണ്ടായിരുന്നു ഇവരുടെ രാജി. തുടര്‍ന്ന് റിമയും ഗീതുവും ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി അമേരിക്കയിലേക്ക് പോവുകയും ചെയ്‌തു. എന്നാല്‍ അമേരിക്കയിലെത്തിയ ഗീതുവിനെ കാത്തിരുന്നത് വലിയ സര്‍പ്രൈസ് ആയിരുന്നു.
 
അമ്മയുടെ നിലപാടുകള്‍ക്കെതിരെ തങ്ങളുടെ ശക്തമായ നിലപാടുകള്‍ അറിയിച്ച് പുറത്തു വന്ന ഗീതുവിനെ വരവേറ്റത് 'അവള്‍ക്കൊപ്പം' എന്ന് കുറിച്ച് കൊണ്ട് ഒരുക്കിയ ഭക്ഷണമായിരുന്നു. ഗീതു തന്നെയാണ് 'എവിടെ പോയാലും  സ്‌നേഹം മാത്രം' എന്ന കുറിപ്പോടെ സ്‌നേഹ സമ്മാനങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 
 
അമ്മയില്‍ നിന്ന് രാജി വച്ച ശേഷം ഗീതു പങ്കുവച്ച മറ്റൊരു ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു. 'ഒരുമിച്ച്' എന്ന കുറിപ്പോടെ പരസ്പരം പുണര്‍ന്ന് ഒരേ മുടിക്കെട്ടുമായി പിന്തിരിഞ്ഞു നില്‍ക്കുന്ന നാല് സ്ത്രീകളുടെ കാര്‍ട്ടൂണ്‍ ചിത്രമാണ് ഗീതു പങ്കുവച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സംശയം, അമ്മയെ പോലീസ് ചോദ്യം ചെയ്യുന്നു

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

അടുത്ത ലേഖനം
Show comments