ബിഗ് ബോസിന് ശേഷം സൈബര്‍ അറ്റാക്ക്, കിളവിയെന്ന് വിളിച്ച് ആളുകള്‍ കളിയാക്കുന്നു: സൂര്യ മേനോന്‍

ബിഗ് ബോസ് കരിയറില്‍ ഒത്തിരി ഗുണമുണ്ടാക്കി. പക്ഷേ ബിഗ് ബോസിന് ശേഷം സംഘടിതമായി എന്നെ ആക്രമിക്കുകയായിരുന്നു

Webdunia
വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (10:15 IST)
ബിഗ് ബോസ് മലയാളം ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സ് ഉള്ള മോഡല്‍ കൂടിയാണ് താരം. ബിഗ് ബോസില്‍ പങ്കെടുത്തതുകൊണ്ട് സാമ്പത്തികമായി ഏറെ മെച്ചമുണ്ടായെന്ന് സൂര്യ പറയുന്നു. താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും സൂര്യ മനസ്സുതുറന്നു.
 
ബിഗ് ബോസ് കരിയറില്‍ ഒത്തിരി ഗുണമുണ്ടാക്കി. പക്ഷേ ബിഗ് ബോസിന് ശേഷം സംഘടിതമായി എന്നെ ആക്രമിക്കുകയായിരുന്നു. ഒരു ആറ് മാസത്തോളം ഞാന്‍ എയറില്‍ തന്നെയായിരുന്നു. ഈയടുത്താണ് ഒന്ന് താഴേക്ക് ഇറങ്ങിയത്. എനിക്ക് മാത്രമല്ല മറ്റ് പലര്‍ക്കും ഇങ്ങനെയുള്ള അനുഭവമുണ്ട്. കരിയറിന് ഭീഷണിയുണ്ടാകുമോ എന്ന് കരുതി അവരൊന്നും പറയാത്തതാണെന്നും സൂര്യ പറഞ്ഞു.
 
വയസ്സിനെ കളിയാക്കിയുള്ള കമന്റുകളാണ് എനിക്ക് വന്നിട്ടുള്ളതില്‍ കൂടുതലും. ഞാന്‍ മുപ്പത് വയസ്സിന് മുകളിലുള്ള ആളാണ്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ എന്ത് പോസ്റ്റ് ഇട്ടാലും അതിന് താഴെ വരുന്ന കമന്റ് കിളവി എന്നാണ്. ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടെ എന്നാണ് പലരും പറയുന്നത്. പുരുഷന്‍മാര്‍ക്കൊപ്പം സ്ത്രീകളും ഇതേ കമന്റുമായി എത്താറുണ്ട്. മാതാപിതാക്കള്‍ക്കെതിരെയും സൈബര്‍ അറ്റാക്കുണ്ട്. മക്കളെ നന്നായി വളര്‍ത്തണമെന്നാണ് മാതാപിതാക്കളോട് പലരും പറഞ്ഞതെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരെഞ്ഞെടുപ്പും എസ്ഐആറും ഒപ്പം പോവില്ല,ഭരണം സ്തംഭിക്കും, സുപ്രീം കോടതിയെ സമീപിച്ച് കേരളം

നവംബര്‍ 22 ഓടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴയ്ക്കു സാധ്യത

തദ്ദേശ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയയില്‍ നിരീക്ഷണം നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടി

ഡീലിമിറ്റേഷന്‍ കമ്മീഷന്‍ വിജ്ഞാപനം: എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി

SSLC Exam 2026: എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍

അടുത്ത ലേഖനം
Show comments