Webdunia - Bharat's app for daily news and videos

Install App

മദ്യപിച്ച് മദോന്മത്തനായി അയാള്‍ റൂമിലേക്കെത്തി; ശാരീരിക സുഖമായിരുന്നു അയാളുടെ ലക്ഷ്യം - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

Webdunia
ചൊവ്വ, 7 നവം‌ബര്‍ 2017 (13:42 IST)
സിനിമാരംഗത്ത് നടന്നുകൊണ്ടിരിക്കുന്നതും തങ്ങള്‍ക്കു നേരിടേണ്ടിവന്നതുമായ മോശം അനുഭവങ്ങളെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിട്ടുണ്ട്. പല താരങ്ങളുടേയും വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ കേട്ടത്. ഇപ്പോള്‍ ഇതാ ബോളിവുഡ് സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുമായായി സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നു. സിനിമയിലെ ആദ്യകാലത്ത് സംവിധായകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്.
 
പുരുഷന്‍മാര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകാത്തതിനാല്‍ പ്രധാനപ്പെട്ട ചിത്രങ്ങളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കിയിരുന്നുവെന്ന് താരം പറയുന്നു. ഒരു തരത്തിലുള്ള അഡ്ജസ്റ്റ്‌മെന്റിനും താന്‍ തയ്യാറാവില്ലെന്ന് അവര്‍ക്ക് കൃത്യമായി അറിയാവുന്നതിനാല്‍ തന്നെ വിളിക്കാറില്ലെന്നും താരം പറയുന്നു. ചിത്രീകരണത്തിനിടയിലും വളരെ മോശം അനുഭവങ്ങള്‍ തനിക്കുണ്ടായതായും താരം വ്യക്തമാക്കി. കമന്റടിയും പൂവാല ശല്യവുമെല്ലാം നേരിട്ടാണ് പല ചിത്രങ്ങളുടേയും ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നും സ്വര പറയുന്നു.
 
ബോളിവുഡ് സിനിമയിലെ പല സംവിധായകരും തന്നോട് വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്നും സ്വര പറയുന്നു. 56 ദിവസത്തെ ഔട്ട് ഡോര്‍ ഷൂട്ട് കഴിഞ്ഞശേഷം തിരിച്ച് റൂമിലെത്തിയപ്പോള്‍ സംവിധായകന്‍ വളരെ മോശമായി തന്നോട് പെരുമാറി. സിനിമയുടെ കഥ പറയാനാണെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയതിന് ശേഷം മദ്യവും സെക്‌സും ആവശ്യപ്പെട്ടിരുന്നു. സെക്സ് ആവശ്യപ്പെട്ട് നിരന്തരം ആ സംവിധായകന്‍ തനിക്ക് മെസ്സേജ് അയച്ചിരുന്നതായും താരം വെളിപ്പെടുത്തി. 
 
ഒരു ദിവസം അയാള്‍ അമിതമായി മദ്യപിച്ച് തന്നെതേടി റൂമിലേക്ക് വന്നുവെന്നും മേക്കപ്പ് റിമൂവ് ചെയ്യുന്നതിനാല്‍ ആ സമയത്ത് റൂമില്‍ ലൈറ്റുണ്ടായിരുന്നില്ലെന്നും അതോടെ അദ്ദേഹം തിരികെപ്പോയെന്നും താരം പറയുന്നു. സിനിമയിലെ മോശം പ്രവണതകളോട് മുഖം തിരിച്ച് നില്‍ക്കുന്ന ശൈലിയാണ് തന്റേത്. കാസ്റ്റിങ്ങ് കൗച്ചിന് താന്‍ ഇരയായിട്ടില്ല. ഇത്തരത്തിലുള്ള കാര്യങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് താരങ്ങള്‍ക്ക് നല്ലതെന്ന് സ്വര പറയുന്നു. സ്വര ഭാസ്‌ക്കറിന്റെ വെളിപ്പെടുത്തലില്‍ ആകെ പകച്ചിരിക്കുകയാണ് സിനിമാലോകം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം