Webdunia - Bharat's app for daily news and videos

Install App

കയറിപ്പിടിച്ചു, സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു; പിന്നീട് സംഭവിച്ചതൊന്നും ഓര്‍മയില്ല; ആ അനുഭവം വെളിപ്പെടുത്തി പ്രമുഖ നടി

ആ അനുഭവം വെളിപ്പെടുത്തി പ്രശസ്ത നടി

Webdunia
ഞായര്‍, 30 ഏപ്രില്‍ 2017 (17:05 IST)
ജീവിതത്തില്‍ നേരിട്ട ലൈംഗിക ആക്രമങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി ചില നടിമാര്‍ രംഗത്തെത്തിയിരുന്നു. കാസ്റ്റിങ് കൗച്ചിങിന്റെ ഭാഗമായും അല്ലാതെയും പല ദുരനുഭവങ്ങളും നേരിട്ടിട്ടുണ്ടെന്നാണ് പല നടിമാരും പറഞ്ഞിരിക്കുന്നത്. അത്തരത്തില്‍ തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടി സ്വര ഭാസ്‌കറും രംഗത്തെത്തി‍. 
 
സല്‍മാന്‍ ഖാന്‍ നായകനായ പ്രേം രത്തന്‍ ധന്‍ പായോ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ വേഷമാണ് സ്വര ഭാസ്‌കര്‍ അവതരിപ്പിച്ചിച്ചത്. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട സല്‍മാന്‍ ഖാനൊപ്പമുള്ള യാത്രയിലായിരുന്നു ഒരു ദുരനുഭവം നേരിട്ടതെന്ന് നടി പറയുന്നു. മുംബൈ വിമാനത്താവളത്തില്‍ വച്ച് ഒരാള്‍ തന്നെ കടന്ന് പിടിച്ചു എന്നാണ് നടി പറയുന്നത്
 
ഒരിക്കല്‍ മുംബൈയില്‍ നിന്ന് ട്രെയിനിലെ ഫസ്റ്റ് ക്ലാസ് കംബാര്‍ട്‌മെന്റില്‍ യാത്ര ചെയ്യുമ്പോളും ഒരനുഭവം തനിക്കുണ്ടായി. കംബാര്‍ട്‌മെന്റില്‍ താന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പെട്ടെന്ന് നന്നായി മദ്യപിച്ച ഒരാ‍ാള്‍ കയറിവന്നു. തുടര്‍ന്ന് തനിക്ക് നേരെ അയാള്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അപ്രതീക്ഷിതമായ ആ കാഴ്ചയില്‍ ശരിക്കും ഞെട്ടിപ്പോയി. എന്താണ് സംഭവിയ്ക്കുന്നതെന്നുപോലും തനിക്കറിഞ്ഞില്ലെന്നും നടി പറയുന്നു.  
 
കുറച്ച് സമയത്തിന് ശേഷമാണ്  എന്താണ് സംഭവിയ്ക്കുന്നതെന്ന് താന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ കൈയ്യിലുണ്ടായിരുന്ന ഒരു കുട കൊണ്ട് അയാളെ തല്ലി. അതിനു ശേഷം അയാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിച്ചു. ട്രെയിന്‍ നിര്‍ത്തിയാല്‍ ഉടന്‍ പൊലീസിനെ ഏല്‍പിക്കണമെന്ന് കരുതിയാണ് മുറുക്കെ പിടിച്ചത്. എന്നാല്‍ വണ്ടിയുടെ വേഗത കുറഞ്ഞപ്പോള്‍ അയാള്‍ തന്റെ കൈ തെറിപ്പിച്ച് ഓടിപ്പോകുകയായിരുന്നുവെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments