ഒടിയനെ വിടാതെ തമിഴ് റോക്കേഴ്സ്, ചുമ്മാ പണി വാങ്ങിച്ച് കൂട്ടേണ്ടെന്ന് സോഷ്യൽ മീഡിയ

Webdunia
ചൊവ്വ, 11 ഡിസം‌ബര്‍ 2018 (16:13 IST)
ഇന്ത്യൻ സിനിമ അണിയറ പ്രവർത്തകരുടെ പേടി സ്വപ്‌നമാണ് തമിഴ് റോക്കേർസ്. ഏത് സിനിമ റിലീസ് ആയാലും ഉടൻ തന്നെ സൈറ്റിൽ ഇട്ട് അത് വഴി സിനിമ നിർമ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നവരാണ് തമിഴ് റോക്കേഴ്സ്.  ഒരു സിനിമ സൈറ്റിൽ ഇടുമെന്ന് അവർ പറഞ്ഞാൽ അത് സംഭവിച്ചിരിക്കും.
 
ഷങ്കർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ 2.0യെ വരെ വെല്ലുവിളിച്ച് ചിത്രം റിലീസിന്റെ അന്ന് തന്റെ സൈറ്റിൽ അപ്‌ലോഡ് ചെയ്തവരാണ് തമിഴ് റോക്കേഴ്സ്. ഇപ്പോഴിതാ തമിഴ് റോക്കേഴ്‌സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ്. 
 
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ഒടിയൻ റിലീസ് ചെയ്താൽ ഉടൻ തന്നെ സൈറ്റിൽ ഇടും എന്നാണ് ഭീഷണി. എന്നാൽ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത് ചിലവാകില്ല എന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. 
 
2.0 യുടെ ടീം ചെയ്‌ത പോലെ സൈറ്റിൽ അവർ അപ്‌ലോഡ് ചെയ്‌താൽ ഉടൻ ഡിലീറ്റ് ചെയ്യുന്ന രീതിയിൽ സജ്ജീകരണങ്ങൾ ഒരുക്കിയെന്നും അണിയറപ്രവർത്തകർ പറയുന്നു. പക്ഷേ, 2.0യുടെ വ്യാജ പ്രിന്റ് ഇപ്പോഴും സൈറ്റിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ തമിഴ് റോക്കേഴ്സിനെ തിരിച്ച് വെല്ലുവിളിച്ചാൽ അത് ഒടിയന് തന്നെ മോശമായി ബാധികുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്തായാലും പതിനാലാം തിയ്യതി അകാൻ ആരാധകർ കാത്തിരിക്കുകയാണ്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments