Webdunia - Bharat's app for daily news and videos

Install App

'ദളപതി 65' കോമഡി-എന്റര്‍ടെയ്‌നര്‍, ഫസ്റ്റ് ലുക്കിനൊപ്പം ടൈറ്റിലും ?

കെ ആര്‍ അനൂപ്
തിങ്കള്‍, 21 ജൂണ്‍ 2021 (09:02 IST)
വിജയുടെ ആരാധകര്‍ ആവേശത്തിലാണ്. 'ദളപതി 65'ലെ ഫസ്റ്റ് ലുക്ക് കാണാനുള്ള ത്രില്ലിലാണ് ഓരോരുത്തരും. നിര്‍മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ച പോലെ ഇന്ന് വൈകുന്നേരം (ജൂണ്‍ 21) ആറുമണിക്ക് തന്നെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവരും. സിനിമ പ്രഖ്യാപിച്ചതു മുതല്‍ കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഒന്നും പുറത്ത് വന്നിട്ടുണ്ടായിരുന്നില്ല. വിജയുടെ മുഖം കാണാത്ത തരത്തില്‍ ഒരു ലൊക്കേഷന്‍ ചിത്രം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റില്‍ ടൈറ്റില്‍ കൂടി ഉള്‍പ്പെടുത്തുമോ എന്ന ചോദ്യമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ഉയരുന്നത്.
 
ദളപതി 65ന്റെ ചിത്രീകരണം ഏപ്രില്‍ ആദ്യവാരം ആണ് ആരംഭിച്ചത്. ടൈറ്റില്‍ ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എന്തായാലും അതിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും നടി അപര്‍ണ ദാസും സിനിമയിലുണ്ട്.ചിത്രം ഒരു ഫണ്‍-എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് വിവരം.പൂജ ഹെഗ്ഡെ ആണ് ചിത്രത്തില്‍ നായിക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

അടുത്ത ലേഖനം
Show comments