Webdunia - Bharat's app for daily news and videos

Install App

വീണ്ടും സെല്‍ഫിയുമായി വിജയ്, ആരാധകരെ ആവേശത്തിലാക്കി വൈറല്‍ ചിത്രം

കെ ആര്‍ അനൂപ്
വ്യാഴം, 11 ജനുവരി 2024 (09:26 IST)
vijay
നടന്‍ വിജയനെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകരെ ആവേശത്തിലാക്കാറുണ്ട്. 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' അഥവാ ഗോട്ട് എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് നിലവില്‍ നടന്‍. അതിനിടെ തന്നെ കാണാനായി എത്തിയ ആരാധകര്‍ക്കൊപ്പം ഒരു സെല്‍ഫി പകര്‍ത്തി. തങ്ങളുടെ പ്രിയ താരത്തെ കാണാനായി കാത്തിരുന്ന അവര്‍ക്ക് കിട്ടിയ സമ്മാനമായിരുന്നു അത്. വേഗത്തില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചിത്രം വൈറലായി മാറി. ടെറസിന് മുകളില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്.ദളപതി ഡബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. പുറത്തുവന്ന ചിത്രത്തില്‍ ക്ലീന്‍ ഷേവ് ലുക്കിലാണ് നടനെ കാണാനായത്.
 
ഗോട്ടില്‍ വിജയ് ഡബിള്‍ റോളില്‍ എത്തും.ഡി എജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയ് ചെറുപ്പക്കാരനായും സിനിമയില്‍ പ്രത്യക്ഷപ്പെടും. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ്ടൈം ട്രാവലിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ പുതിയ ടൈംലൈനില്‍ ഒരു പുതിയ ശാഖ സൃഷ്ടിച്ച് നായകനെ മള്‍ട്ടിവേഴ്സിലേക്ക് എത്തിക്കും. വിജയ് ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അത് അച്ഛനും മകനും അല്ല. വ്യത്യസ്ത കാലഘട്ടങ്ങളിലെ വിജയി കഥാപാത്രങ്ങള്‍ ഒരു ഘട്ടത്തില്‍ കണ്ടുമുട്ടുന്നുണ്ട്. പ്രത്യേക സാങ്കേതികവിദ്യയുടെ സഹായത്തോടെ തന്റെ തന്നെ ചെറുപ്പത്തിലുള്ള വ്യക്തിയെ കണ്ടുമുട്ടുന്ന കുറ്റവാളിയായ കഥാപാത്രമാകും വിജയ്. റോ ഏജന്റാകാന്‍ ആഗ്രഹിക്കുന്ന യുവാവായും വിജയ് എത്തുന്നുണ്ട്.തന്റെ കാലത്തേക്ക് തിരിച്ചെത്തുന്നതിന് സഹായം ലഭിക്കാന്‍ മുതിര്‍ന്ന വിജയ് നുണ പറയുന്നു. പോസ്റ്ററിലേത് പോലെ രണ്ട് വിജയ് ഉണ്ടാകും. എന്നാല്‍ വിജയ് മൂന്നില്‍ കുറയാത്ത ഗെറ്റപ്പിലും എത്തും. ഈ വേഷങ്ങളില്‍ ഭൂരിഭാഗവും ചെറിയ അതിഥി വേഷങ്ങളായിരിക്കും. എന്നാല്‍ ഇതിലൊരാള്‍ വില്ലനായിരിക്കും എന്നാണ് പുറത്തുവന്ന വിവരം. അതേസമയം പുറത്തുവന്ന പ്ലോട്ടിന്റെ വിവരങ്ങള്‍ ശരിയുള്ളതാണോ എന്നത് വ്യക്തമല്ല.ഛായാഗ്രാഹണം സിദ്ധാര്‍ഥ നിര്‍വഹിക്കുന്നു. സംഗീതം യുവന്‍ ശങ്കര്‍ രാജയാണ്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

അടുത്ത ലേഖനം
Show comments