കോഹ്‌ലിയും തമന്നയുമായുള്ള പ്രണയത്തിൽ സംഭവിച്ചതെന്ത് ? വർഷങ്ങൾക്കിപ്പുറം തമന്നക്ക് പറയാനുള്ളത് ഇങ്ങനെ !

Webdunia
ശനി, 2 മാര്‍ച്ച് 2019 (14:50 IST)
ഇന്ന് ഇന്ത്യയിലേ ഏറ്റവും ശ്രദ്ദേയരായ താര ദമ്പതികളാര് എന്ന് ചോദിച്ചാൽ ഉത്തരം ഇന്ത്യൻ ക്യാപ്ടൻ കോഹ്‌ലിയും ബോളിവുഡ് താര സുന്ദരി അനുഷ്കയും എന്ന് തന്നെയായിരിക്കും. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം അത്രമേൽ തരംഗമായതാണ്. എന്നാൽ കോഹ്‌ലിയോട് ചേർത്ത് അനുഷ്കയുടെ പേര് ചർച്ചയാകുന്നതിന് മുൻപ് തന്നെ സാമൂഹ്യ മാധ്യമങ്ങളും ഗോസിപ്പ് കോളങ്ങളും ആഘോഷമാക്കിയ പേരാണ് തമന്നയുടേത്.
 
ഇരുവരും ചേർന്ന് ഒരു പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇതിനു പിന്നാലെ തമന്നയും കോഹ്‌ലിയും പ്രണയത്തിലാണ് എന്നതരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ ആരംഭിച്ചു. തമന്നയും കോഹ്‌ലിയും ഇക്കാര്യത്തിൽ പരസ്യമായ വെളിപ്പെടുത്തലുകൾ ഒന്നും അന്ന് നടത്തിയിരുന്നുമില്ല. അങ്ങനെയിരിക്കുമ്പോഴാണ് അനുഷ്കയും കോഹ്‌ലിയും പ്രണയത്തിലാണ് എന്ന വാർത്ത വരുന്നത്. ഇത് പ്രകടമാകുന്ന ചില ചിത്രങ്ങൾ കൂടി ലഭിച്ചതോടെ തമന്നയിൽ നിന്നും അനുഷ്കയിലേക്ക് ചർച്ചകൾ നീങ്ങി.
 
വർഷങ്ങൾക്കിപ്പുറം ഇക്കാര്യത്തിൽ തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് താര സുന്ദരി തമന്ന. 2012ലെ ആ പരസ്യ ചിത്രത്തിന് ശേഷമാണ് അത്തരം പ്രചരങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഞ്ഞങ്ങൽ തമ്മിൽ അത്തരത്തിലുള്ള ഒരു ബന്ധവും ഉണ്ടായിരുന്നില്ല തമന്ന തുറന്നു പറഞ്ഞു. ഷൂട്ടിംഗിനിടെ ഞങ്ങൾ തമ്മിൽ അടുത്ത് സംസാരിച്ചിട്ട് പോലുമില്ലെന്നും ഒരു അഭിമുഖത്തിൽ തമന്ന പറഞ്ഞു. 
 
നാലേ നാല് വാ‍ക്ക് മാത്രമായിരിക്കും അന്ന് തമ്മിൽ മിണ്ടിയിട്ടുണ്ടാവുക. ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം പിന്നീട് കോഹ്‌ലിയെ കണ്ടിട്ടുമില്ലെന്ന് തമന്ന പറയുന്നു. താൻ കൂടെ ജോലി ചെയ്തിട്ടുള്ള അഭിനയതാക്കളേക്കാൾ മികച്ച സഹതാരമാണ് കോഹി എന്ന് പറയാനും താരം മടിച്ചില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പമ്പയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് ആചാരമല്ല, ഭക്തരെ അത് ബോധ്യപ്പെടുത്തണം: ഹൈക്കോടതി

മൂന്നാറില്‍ സ്‌കൈ ഡൈനിങ്ങിനിടെ 150 അടി ഉയരത്തില്‍ കുടുങ്ങി വിനോദസഞ്ചാരികള്‍; താഴെയിറക്കാന്‍ നടപടികള്‍ സ്വീകരിച്ചു

വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് പാസോ സ്‌പോട്ട് ബുക്കിംഗ് പാസോ ഉള്ള ഭക്തരെ മാത്രം സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചാല്‍ മതി: ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പ്: പോസ്റ്ററുകളില്‍ അച്ചടി വിവരങ്ങളും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തണം

കുടിയേറ്റം അമേരിക്കയുടെ സാങ്കേതിക പുരോഗതിക്ക് തുരങ്കം വെച്ചു, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം നിർത്തുന്നതായി ട്രംപ്

അടുത്ത ലേഖനം
Show comments