Webdunia - Bharat's app for daily news and videos

Install App

താരാദാസിനെ ഓര്‍മ്മയുണ്ടോ? വീണ്ടും വന്നാലോ! രണ്‍ജി പണിക്കര്‍ - മമ്മൂട്ടി ടീം സൂപ്പറാക്കും!

Webdunia
വെള്ളി, 27 ജൂലൈ 2018 (14:37 IST)
കള്ളക്കടത്ത് കലയാക്കിയവനാണ് താരാദാസ്. ഏത് പൊലീസ് ഉദ്യോഗസ്ഥന്‍റെ ബുദ്ധിക്കും മീതെ വലകെട്ടി അതിനുമുകളില്‍ പറന്നുപോകാന്‍ താരാദാസിന് കഴിയും. അങ്ങനെ രക്ഷപ്പെട്ടതിന്‍റെയും ഹീറോയിസം കാണിച്ചതിന്‍റെയുമൊക്കെ പല കഥകള്‍ നാട്ടുകാര്‍ക്ക് പറയാനുണ്ടാകും.
 
മമ്മൂട്ടിയുടെ താരാദാസ് എന്ന കഥാപാത്രം ഒരുപാട് ഡയമെന്‍ഷനുകളുള്ള ഒന്നായിരുന്നു. ജോണ്‍ പോള്‍ തിരക്കഥയെഴുതി ഐ വി ശശി സംവിധാനം ചെയ്ത ‘അതിരാത്രം’ എന്ന ചിത്രത്തിലാണ് താരാദാസ് എന്ന സ്മ‌ഗ്‌ളറായി മമ്മൂട്ടി അഭിനയിച്ചത്. പടം വലിയ ഹിറ്റായി. പ്രസാദ് എന്ന പൊലീസ് ഓഫീസറായി മോഹന്‍ലാലും ആ സിനിമയില്‍ ഉണ്ടായിരുന്നു.
 
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐ വി ശശി തന്നെ താരാദാസിനെ വീണ്ടും കളത്തിലിറക്കി. ബല്‍‌റാം വേഴ്സസ് താരാദാസ് എന്ന ആ പ്രൊജക്ട് പക്ഷേ വിജയിച്ചില്ല. ഒരു ബ്രില്യന്‍റ് തിരക്കഥയുടെ അഭാവമായിരുന്നു ആ ചിത്രത്തിന്‍റെ വീഴ്ചയ്ക്ക് കാരണം.
 
രണ്ടാമത്തെ വരവ് പാളിപ്പോയെന്നുകരുതി താരാദാസ് എന്ന കഥാപാത്രത്തോടുള്ള ആരാധനയില്‍ മലയാളികള്‍ക്ക് കുറവൊന്നും വന്നിട്ടില്ല. അപൂര്‍വമായി മാത്രമാണ് ലക്ഷണമൊത്ത അണ്ടര്‍വേള്‍ഡ് ക്യാരക്‍ടറുകള്‍ മലയാളത്തില്‍ സംഭവിക്കാറുള്ളത്. താരാദാസ് അത്തരമൊരു കഥാപാത്രമാണ്.
 
അതുകൊണ്ടുതന്നെ, താരദാസ് എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി വീണ്ടും സിനിമ വന്നാല്‍ അതിന് വലിയ സ്വീകരണം ലഭിക്കുമെന്നുറപ്പ്. തിയേറ്ററുകളെ കിടിലം കൊള്ളിക്കുന്ന ഒരു മാസ് പടമായി അത് മാറും. രണ്‍ജി പണിക്കര്‍ ആ സിനിമയ്ക്ക് തിരക്കഥയെഴുതിയാലോ? തകര്‍പ്പന്‍ ഡയലോഗുകളും ഇടിവെട്ട് മുഹൂര്‍ത്തങ്ങളുമുള്ള ഒന്നാന്തരം ഒരു ആക്ഷന്‍ ത്രില്ലര്‍ ഉണ്ടാകുമെന്നുറപ്പ്.
 
എന്തായാലും താരാദാസ് ആരാധകര്‍ കാത്തിരിക്കുകയാണ്. മമ്മൂട്ടി - രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരു മൂന്നാം വരവിനായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യുദ്ധം ചെയ്യാൻ ആളില്ല, യുക്രെയ്നിൽ പട്ടാളത്തിൽ ചേരാനുള്ള പ്രായപരിധി 25ൽ നിന്നും 18 ആക്കണമെന്ന് ജോ ബൈഡൻ

ഒറ്റപ്പാലത്ത് വൻ കവർച്ച: 63 പവൻ നഷ്ടപ്പെട്ടു

പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ 56 കാരന് കോടതി16 വർഷം കഠിന തടവും പിഴയും വിധിച്ചു

നാളെ തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ നടി ധന്യ മേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്ത് ഇഡി കണ്ടുകെട്ടി

അടുത്ത ലേഖനം
Show comments