രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവരുടെ പ്രണയമാണ് സിനിമ സംസാരിക്കുന്നത്. സുന്ദരിയായ ഒരു ഉമ്മച്ചിക്കുട്ടിയെയാണ് നിവിന്‍ പോളി ഈ സിനിമയില്‍ പ്രണയിക്കുന്നത്. അത് മാറ്റാരുമല്ല, മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഇഷ തല്‍വാര്‍ എന്ന തെന്നിന്ത്യന്‍ നടിയാണ്.
വിനീത് ശ്രീനിവാസന്‍ ജനിച്ചുവളര്‍ന്ന തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം നിവിന്‍ പോളിയുടെ കരിയര്‍ മാറ്റിയെഴുതി. വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ നിവിന്‍ പോളിയും ഇഷ തല്‍വാറും കൂടാതെ അജു വര്‍ഗീസ്, മനോജ് കെ.ജയന്‍, ശ്രീനിവാസന്‍ എന്നിവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലൂമിയര്‍ ഫിലിം കമ്പനിയുടെ ബാനറില്‍ ശ്രീനിവാസനും, മുകേഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.