ശിവകാർത്തികേയൻ പ്രതിഫലം തീരുമാനിക്കുന്നത് ഇക്കാര്യങ്ങൾ നോക്കി, സംവിധായക മോഹത്തെക്കുറിച്ചും തുറന്നു പറഞ്ഞത് നടൻ

കെ ആര്‍ അനൂപ്
വ്യാഴം, 11 ജനുവരി 2024 (09:31 IST)
സഹനടനായി എത്തി പതിയെ ഉയർന്ന് തമിഴ് സിനിമയിലെ താരമൂല്യമുള്ള നടനായി മാറിയ താരമാണ് ശിവകാർത്തികേയൻ. ഒരു സിനിമയിൽ അഭിനയിക്കാനായി നിലവിൽ നടൻ വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ? തീർന്നില്ല സംവിധായക മോഹവും നടൻറെ ഉള്ളിൽ കിടക്കുന്നുണ്ട്. അതിനെക്കുറിച്ചും ശിവകാർത്തികേയൻ തന്നെ തുറന്നു പറയുകയാണ്.
 
ഓരോ സിനിമയ്ക്കും ഓരോ പ്രതിഫലം ആണ് വാങ്ങുന്നത്. കരിയറിന്റെ തുടക്കം മുതൽ നിശ്ചിത പ്രതിഫലം വാങ്ങിയിട്ടില്ല. സിനിമയുടെ വലുപ്പം നോക്കിയാണ് പ്രതിഫലം തീരുമാനിക്കുന്നത്. കരാർ ഒപ്പിടുന്നതിന് മുമ്പ് സിനിമയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാറുണ്ടെന്നും നിർമ്മാതാവിന്റെ ശേഷി അനുസരിച്ച് പ്രതിഫലം കുറയ്ക്കാറുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞു. റിലീസിന് ഒരുങ്ങുന്ന അയലാൻ എന്ന സിനിമയുടെ പ്രമോഷനിടെയാണ് ഇക്കാര്യത്തെക്കുറിച്ച് തുറന്നു സംസാരിച്ചത്. അഭിനയരംഗത്തേക്ക് വരുന്നതിനുമുമ്പ് സംവിധായകന നെൽസണിന്റെ സഹായിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ സിനിമയിലെത്തിയ ശേഷമാണ് സംവിധാനം ഇത്രയ്ക്ക് ബുദ്ധിമുട്ടുള്ളതാണെന്ന് മനസ്സിലാക്കിയത്. എന്നാൽ ഒരിക്കൽ സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്നും ശിവകാർത്തികേയൻ വെളിപ്പെടുത്തി. ALSO READ: വീണ്ടും സെല്‍ഫിയുമായി വിജയ്, ആരാധകരെ ആവേശത്തിലാക്കി വൈറല്‍ ചിത്രം
 
ശിവകാർത്തികേയൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് അയലാൻ.സയൻസ് ഫിക്ഷൻ ചിത്രം ആർ രവികുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജനുവരി 12ന് പ്രദർശനത്തിന് എത്തും.ALSO READ: ഒറ്റ ക്ലിക്കില്‍ 3 അപ്‌ഡേറ്റുകള്‍! കമല്‍ഹാസന്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ സിനിമകളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വീടുകള്‍ തകര്‍ത്ത് ഇസ്രയേല്‍ ആക്രമണം രണ്ടു മൃതദേഹങ്ങള്‍ കൂടി കൈമാറി ഹമാസ്

കേരളം അതിദാരിദ്ര്യ മുക്തമെന്നത് വെറും തട്ടിപ്പ്; നാടിനെ അപമാനിച്ച് വി.ഡി.സതീശന്‍ നിയമസഭയില്‍

ശബരിമല മണ്ഡലകാലം വെര്‍ച്ചല്‍ ക്യൂ ബുക്കിംഗ് നാളെ മുതല്‍; തീര്‍ത്ഥാടകന്‍ ഹൃദയാഘാതം മൂലം മരിച്ചാല്‍ മൂന്ന് ലക്ഷം രൂപ ധനസഹായം നല്‍കുന്ന പദ്ധതിയും ആരംഭിക്കും

അതിദാരിദ്ര്യം തുടച്ചുനീക്കി കേരളം; ചരിത്ര പ്രഖ്യാപനത്തിനു മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം കമല്‍ഹാസന്‍, പിണറായി സര്‍ക്കാരിനു പൊന്‍തൂവല്‍

സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിന് പിന്നാലെ പാക്കിസ്ഥാനിലെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments