വിനീതിന്റെയും പിള്ളാരുടെയും വരവ് വെറുതെയാവില്ല, അഡ്വാന്‍സ് ബുക്കിംഗ് നേട്ടമുണ്ടാക്കി വര്‍ഷങ്ങള്‍ക്കുശേഷം

കെ ആര്‍ അനൂപ്
വ്യാഴം, 11 ഏപ്രില്‍ 2024 (09:31 IST)
വിനീത് ശ്രീനിവാസന്‍ സിനിമകള്‍ക്ക് ഒരു ആരാധകവലയം തന്നെയുണ്ട്. താരങ്ങള്‍ മാറി വന്നാലും വിനീത് പടമാണെങ്കില്‍ മിനിമം ഗ്യാരണ്ടിയുണ്ട്. സിനിമ തീയറ്ററുകളില്‍ എത്തും മുമ്പേ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാന്യമായ തുക കണ്ടെത്താന്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന ചിത്രത്തിനുമായി.
 
വിഷു, ഈദ് റിലീസായി എത്തുന്ന സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവന്നു.കേരളത്തില്‍ നിന്ന് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം നേടിയിരിക്കുന്നത് 1.43 കോടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ബോക്‌സ് ഓഫീസില്‍ രണ്ട് പ്രധാന റിലീസ് ഉള്ളതും ആടുജീവിതം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇപ്പോഴും തിയറ്ററുകളില്‍ ഉള്ള സാഹചര്യം കൂടി പരിഗണിക്കുമ്പോള്‍ ഇത് മികച്ചൊരു തുകയാണ്. 
പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും കല്യാണി പ്രിയദര്‍ശനും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.
 
വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
 
 അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ കെപിസിസി പ്രസിഡന്റ് സിപിഎം പ്രതിഷേധത്തെ തുടര്‍ന്നു സ്ഥലംവിട്ടു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

മുംബൈ സ്വദേശിനിയുടെ വ്‌ലോഗ് വൈറലായതിനെ തുടര്‍ന്ന് മൂന്നാറില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ക്രൂരതയുടെ കേന്ദ്രമായി സുഡാന്‍: പുരുഷന്മാരെ മാറ്റിനിര്‍ത്തി വെടിവയ്ക്കും, സ്ത്രീകളെ കൂട്ടബലാല്‍സംഗം ചെയ്യും

ആലപ്പുഴ ജില്ലയിലെ ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് 128 കോടി രൂപ

അടുത്ത ലേഖനം
Show comments