പ്രേക്ഷക മനസ്സ് മാറി,വാലിബന്‍ ഒടിടി റിലീസിന് പിന്നാലെ മോഹന്‍ലാലിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ!

കെ ആര്‍ അനൂപ്
തിങ്കള്‍, 26 ഫെബ്രുവരി 2024 (15:27 IST)
മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്നുവെന്ന വിശേഷണവുമായി എത്തിയ മലൈക്കോട്ടൈ വാലിബന്‍ കഴിഞ്ഞ ദിവസമാണ് ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചത്. തിയറ്ററുകളില്‍ പിടിച്ചുനില്‍ക്കാന്‍ ആയില്ലെങ്കിലും മോഹന്‍ലാലിന്റെ അഭിനയ മികവിന് കയ്യടിക്കുകയാണ് ഇപ്പോള്‍ പ്രേക്ഷകര്‍. 
തിയറ്ററുകളില്‍ വന്‍ പരാജയമായി മാറിയപ്പോള്‍ ഒടിടി പ്രേക്ഷകര്‍ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ചു.മലൈക്കോട്ടൈ വാലിബനിലെ മോഹന്‍ലാലിന്റെ വിവിധ ഭാവങ്ങള്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.
 സിനിമയിലെ ലാലിന്റെ മാനറിസങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ നിറയുന്നത്.ക്ലോസ് അപ്, ഇമോഷണല്‍, കോമഡി, റൊമാന്‍സ്, ആല്‍ക്കഹോള്‍, ആക്ഷന്‍, മാസ് തുടങ്ങിയ മോഹന്‍ലാലിന്റെ 7 ഭാവങ്ങള്‍ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കൂടിയാണ് ഈ പോസ്റ്റുകള്‍. മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാലിനെ തന്നതിന് സിനിമയുടെ സംവിധായകനായ ലിജോ ജോസ് പല്ലിശ്ശേരിക്ക് ആരാധകര്‍ നന്ദി പറയുന്നതും കാണാം.
മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സിനിമ അവസാനിപ്പിക്കുമ്പോള്‍ സൂചന നല്‍കുന്നുണ്ട്. ചിത്രം പരാജയപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന സംശയങ്ങളും ഉയരുന്നു.ഒടിടിയില്‍ എത്തിയതിന് പിന്നാലെ രണ്ടാം ഭാഗം ആവശ്യപ്പെട്ട് നിരവധി ആരാധകര്‍ എത്തുന്നു.മലൈക്കോട്ടൈ വാലിബിന്‍ ഒരു ക്ലാസിക് സിനിമാ കാഴ്ച ആണെന്നും ആ സിനിമയെ ആ രീതിയിലാണ് നോക്കി കാണേണ്ടതെന്നും പ്രേക്ഷകര്‍ പറയുന്നു.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു സ്ഥാനാര്‍ത്ഥിക്ക് ഗ്രാമപഞ്ചായത്തില്‍ വിനിയോഗിക്കാവുന്ന പരമാവധി തുക 25,000; വീഴ്ച വരുത്തുന്നവരെ അയോഗ്യരാക്കും

എറണാകുളത്ത് ആറാം ക്ലാസുകാരനെ വീട്ടില്‍ നിന്ന് പുറത്താക്കി; ഉറക്കം ഷെഡില്‍, ജ്യൂസ് മാത്രം കഴിച്ച് ജീവന്‍ നിലനിര്‍ത്തി

പലചരക്ക് പണപ്പെരുപ്പം കുതിച്ചുയരുന്നു; ട്രംപ് ബീഫ്, തക്കാളി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ തീരുവ കുറച്ചു

വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേരില്ല; കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്കു മത്സരിക്കാനാവില്ല

തൃശൂര്‍ കോണ്‍ഗ്രസിലും പൊട്ടിത്തെറി; സിറ്റിങ് കൗണ്‍സിലര്‍ എല്‍ഡിഎഫില്‍ ചേര്‍ന്നു

അടുത്ത ലേഖനം
Show comments