Webdunia - Bharat's app for daily news and videos

Install App

'ആടുജീവിതം' വിവാദങ്ങള്‍ മനസ്സിനെ വേദനിപ്പിച്ചു,അര്‍ഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ടെന്ന് നജീബ്

കെ ആര്‍ അനൂപ്
ചൊവ്വ, 2 ഏപ്രില്‍ 2024 (12:18 IST)
ബ്ലെസ്സിയുടെ ആടുജീവിതം പുറത്തിറങ്ങിയതിന് പിന്നാലെ ബെന്യാമിന്റെ അതേ പേരിലുള്ള നോവലും നജീബും അനാവശ്യമായ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചര്‍ച്ചകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നജീബ്. സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വിവാദങ്ങള്‍ തന്റെ മനസ്സിനെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു.
 
തന്നോട് നോവലിസ്റ്റായ ബെന്യാമനും സംവിധായകന്‍ ബ്ലെസ്സിയും എന്തോ ക്രൂരത കാണിച്ചെന്ന് തരത്തിലാണ് പലരുടെയും പ്രതികരണമെന്ന് നജീബ് പറയുന്നു. ഇരുവര്‍ക്കും എതിരെ താന്‍ എവിടെയും ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല അനുഭവങ്ങള്‍ അല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്ന് പറയുന്ന നജീബ് തന്റെ പേരില്‍ അവരെ അപമാനിക്കരുതെന്നും ആവശ്യപ്പെട്ടു.
 
2008 നോവല്‍ പുറത്തിറങ്ങിയത് മുതല്‍ ഇന്നുവരെ തനിക്ക് അര്‍ഹിക്കുന്നതിനപ്പുറം പരിഗണന ലഭിച്ചിട്ടുണ്ട്. പ്രവാസ ലോകത്ത് തന്നെ കൂട്ടിക്കൊണ്ടായിരുന്നു ബെന്യാമിന്‍ വേദികളില്‍ പോയിരുന്നതെന്നും നജീബ് പറഞ്ഞു.
 
തന്റെ ജീവിതാനുഭവം തന്നെയാണ് ആടുജീവിതത്തിന്റെ കഥയെന്നും അതുകൊണ്ടാണ് ഈ പരിഗണന ലഭിച്ചതെന്നും നജീബ് പറഞ്ഞു. ബഹ്‌റൈനില്‍ ആക്രിപ്പണി ചെയ്തിരുന്ന താന്‍ പ്രശസ്തനായതും ലോക കേരളസഭയില്‍ പ്രവാസികളുടെ പ്രതിനിധി ആയത് ബെന്യാമിന്‍ കാരണമാണെന്നും നജീബ് പറഞ്ഞു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സമാധാന ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേ ഹമാസിന് ട്രംപിന്റെ മുന്നറിയിപ്പ്: അധികാരം ഒഴിഞ്ഞില്ലെങ്കില്‍ ഉന്മൂലനം ചെയ്യും

രാജസ്ഥാനിലെ ആശുപത്രിയില്‍ തീപിടുത്തം: രോഗികളായ ആറു പേര്‍ വെന്ത് മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

ഇസ്രയേല്‍ ഹമാസ് സമാധാന ചര്‍ച്ച ഇന്ന് ഈജിപ്തില്‍ നടക്കും; ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 24 മരണം

മോഹൻലാലിന് ആദരമൊരുക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ, വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments