Webdunia - Bharat's app for daily news and videos

Install App

ധ്രുവങ്കൾ പതിനാറിലെ യഥാർത്ഥ കൊലയാളി!

ആ വില്ലൻ ഇവനാണ്!!

Webdunia
വ്യാഴം, 9 മാര്‍ച്ച് 2017 (08:57 IST)
കഴിഞ്ഞ വർഷം തമിഴകവും മലയാളവും ഒരേപോലെ പ്രശംസിച്ച സിനിമ ഏതെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാവുകയുള്ളു - ധ്രുവങ്കൾ പതിനാറ്. 22 കാരനായ ചെറുപ്പക്കാരനാണ് ആ ചിത്രത്തിന്റെ സംവിധാനം എന്നറിഞ്ഞപ്പോൾ സിനിമ കണ്ടവർ അന്തംവിട്ടു. അത്രയ്ക്ക് സൂഷ്മതയോടെയായിരുന്നു കാര്‍ത്തിക് നരേന്‍ എന്ന ചെറുപ്പക്കാരൻ ആ സിനിമ ചെയ്തത്.
 
ആദ്യ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകരെ ഞെട്ടിച്ച കാര്‍ത്തിക് ചിത്രത്തിൽ നായകനാക്കിയത് മലയാളത്തിന്റെ പ്രിയതാരം റഹ്മാനെയായിരുന്നു. നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ക്രൈം ഡ്രാമയായിരുന്നു ചിത്രം.
ചിത്രത്തിൽ മാസ്ക് ധരിച്ചെത്തുന്ന ഭീകരനായൊരു കൊലയാളിയെ കാണിക്കുന്നുണ്ട്. റഹ്മാന്റെ ഓർമയിൽ ഓർത്തെടുക്കുന്നതാണ് ഈ കഥാപാത്രം.
 
ചിത്രത്തിന്റെ അവസാനം പോലും ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ആരാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ ഈ കഥാപാത്രത്തെ അവതരിപ്പിച്ച താരം ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ശിവറാം രാമനാഥൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ അസോഷ്യേറ്റ് ഡയറക്ടർ കൂടിയായിരുന്നു ശിവറാം.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹണി റോസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് നിരീക്ഷണത്തില്‍; മോശം കമന്റിട്ടാല്‍ പിടി വീഴും

കാനഡയെ അമേരിക്കയുടെ 51ാമത്തെ സംസ്ഥാനമാക്കാം: വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വായനയാണ് ലഹരി, കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണം 36 ആയി; ഒരു മണിക്കൂറിനുള്ളില്‍ ആറ് തുടര്‍ച്ചനങ്ങള്‍

India Gate: ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്

അടുത്ത ലേഖനം
Show comments