Webdunia - Bharat's app for daily news and videos

Install App

അടുത്ത സര്‍പ്രൈസ് ഹിറ്റ്?അഞ്ചക്കള്ളകോക്കാന്‍ ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്
തിങ്കള്‍, 25 മാര്‍ച്ച് 2024 (18:51 IST)
Anchakkallakokkan
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരുപാട് സര്‍പ്രൈസ് നിറഞ്ഞതാണെന്ന് ആദ്യം തന്നെ മനസ്സിലാക്കിത്തന്നു. മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു, ഭ്രമയുഗം തുടങ്ങിയ ചിത്രങ്ങള്‍ വിജയമായപ്പോള്‍ എല്ലാവരും പ്രതീക്ഷയര്‍പ്പിച്ച മലൈക്കോട്ടൈ വാലിബന്‍ വീഴുന്ന കാഴ്ചയാണ് കണ്ടത്. ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ അഞ്ചക്കള്ളകോക്കാന്‍ സര്‍പ്രൈസ് മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
 ലുക്മാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആക്ഷന്‍-പാക്ക്ഡ് ത്രില്ലര്‍ പ്രേക്ഷകരെ ആകര്‍ഷിക്കുന്നത് തുടരുന്നു, ഓരോ ദിവസവും സ്ഥിരമായ ഒരു സംഖ്യ നിര്‍മ്മാതാവിന്റെ പോക്കറ്റില്‍ എത്തിക്കുകയാണ് സിനിമ. പത്താം ദിവസം പ്രദര്‍ശനം അവസാനിപ്പിക്കുമ്പോള്‍ 19 ലക്ഷം രൂപയാണ് നേടിയത്. ഈ കുഞ്ഞ് ചിത്രം 2.11 കോടി നേടി കരുത്ത് കാണിച്ചു.
 
 2024 മാര്‍ച്ച് 24 ഞായറാഴ്ച,19.18% മലയാളം ഒക്യുപെന്‍സി രേഖപ്പെടുത്തി.ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിച്ച് സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയുന്ന അഞ്ചക്കള്ളകോക്കാന്‍ കാണാന്‍ ആളുകള്‍ എത്തുന്നുണ്ട്.
 
ആദ്യ ദിനം 18 ലക്ഷം രൂപയും, രണ്ടാം ദിവസം 31 ലക്ഷം രൂപയും മൂന്നാം ദിവസം 44 ലക്ഷം രൂപയും നേടി.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
 
ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, മെറിന്‍ ഫിലിപ്പ്, മണികണ്ഠന്‍ ആചാരി, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്കുമായി ചാടി; രക്ഷിക്കാനിറങ്ങിയവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

അടുത്ത ലേഖനം
Show comments