Webdunia - Bharat's app for daily news and videos

Install App

നിർമൽ പാലാഴിയെ പറ്റിച്ച് യുവതി, തട്ടിയെടുത്തത് 40000 രൂപ!

നിഹാരിക കെ എസ്
വെള്ളി, 6 ഡിസം‌ബര്‍ 2024 (14:35 IST)
നടൻ നിർമൽ പാലാഴയിൽ നിന്നും പണം തട്ടിയെടുത്ത് യുവതി. നഴ്‌സിങ് സ്റ്റാഫ് ആണെന്ന് പരിചയപ്പെടുത്തിയ യുവതി 40000 രൂപ തട്ടിയെടുത്തുവെന്നാണ് നടൻ ആരോപിക്കുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലി ചെയ്യുന്ന യുവതിയാണ് താരത്തെ കബിളിപ്പിച്ച് പണം തട്ടിയെടുത്തത്. 
 
നായയുടെ കടിയേറ്റ സുഹൃത്തുമായി ആശുപത്രിയിലെത്തിയപ്പോൾ മെഡിക്കൽ കോളജിലെ നഴ്‌സ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ പെൺകുട്ടി, തന്റെ കൂടെയുള്ള രോഗിയെ ഒരു ദിവസം മുഴുവൻ പരിചരിക്കാൻ കൂടെ നിന്നു എന്നാണ് ഇദ്ദേഹം പറയുന്നത്. ആ പരിചയത്തിന്റെ പുറത്ത് 40000 രൂപ കടം ചോദിച്ചെന്നും അവരുടെ അവസ്ഥ കണ്ട താൻ പണം നല്കുകയായിരുന്നുവെന്നും നിർമൽ പാലാഴി പറയുന്നു. 
 
എന്നാൽ പിന്നീടാണ് ചതി മനസിലായത്. പണം തിരികെ കിട്ടാതെ ആയതോടെ പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിലാണ് യുവതി ക്രിമിനൽ ഏർപ്പാട് ചെയ്യുന്ന ആളാണെന്ന് നിർമൽ തിരിച്ചറിയുന്നത്. ഒടുവിൽ നിർമലിന് പണം തിരികെ കിട്ടി. എന്നാൽ, ഒരു സഹായം ചോദിച്ചു വിളിക്കുമ്പോൾ അവരെ സഹായിക്കാൻ ഉള്ളൊരു മനസ്സ് തനിക്ക് നഷ്ടമായി എന്നാണ് അദ്ദേഹം പറയുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

അടുത്ത ലേഖനം
Show comments