Webdunia - Bharat's app for daily news and videos

Install App

വിഷുവിന് ‘മോ​ഹ​ൻ​ലാ​ൽ’ പെട്ടിയിലിരിക്കും; മഞ്ജു വാരിയർ ചിത്രത്തിന്റെ റിലീസിനു സ്റ്റേ

വിഷുവിന് ‘മോ​ഹ​ൻ​ലാ​ൽ’ പെട്ടിയിലിരിക്കും; മഞ്ജു വാരിയർ ചിത്രത്തിന്റെ റിലീസിനു സ്റ്റേ

Webdunia
ബുധന്‍, 11 ഏപ്രില്‍ 2018 (17:48 IST)
മഞ്ജു വാരിയരെ കേന്ദ്ര കഥാപാത്രമാക്കി സാ​ജി​ദ് യ​ഹി​യ സം​വി​ധാ​നം ചെ​യ്ത മോ​ഹ​ൻ​ലാ​ൽ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നു സ്റ്റേ. ​സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ക​ല​വൂ​ർ ര​വി​കു​മാ​റി​ന്‍റെ ഹ​ർ​ജി​യി​ൽ തൃ​ശൂ​ർ ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്.

തന്റെ കഥാസമാഹാരം മോഷ്ടിച്ചാണു ചിത്രം ഒരുക്കിയതെന്ന് ചൂണ്ടിക്കാട്ടി രവികുമാർ നൽകിയ ഹർജിയിലാണു നടപടി. പ​ക​ർ​പ്പാ​വ​കാ​ശം നി​യ​മം അ​നു​സ​രി​ച്ചാ​ണ് ക​ല​വൂ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇതേ പരാതിയുമായി രവികുമാര്‍ ഫെഫകയെ സമീപിച്ചിരുന്നു.

“മോ​ഹ​ൻ​ലാ​ലി​നെ എ​നി​ക്കി​പ്പോ​ൾ ഭ​യ​ങ്ക​ര പേ​ടി​യാ​ണ്” എ​ന്ന ത​ന്‍റെ ക​ഥാ​സ​മാ​ഹാ​ര​ത്തെ അ​നു​ക​രി​ച്ചാ​ണ് സാ​ജി​ദ് യ​ഹി​യ  ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്നത്. താന്‍ 2005ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ഥ​യാ​ണി​ത്. 2006ൽ ​പു​സ്ത​ക​രൂ​പ​ത്തി​ൽ ആ​ദ്യ എ​ഡി​ഷ​ൻ പു​റ​ത്തി​റ​ക്കി. 2012ൽ ​ര​ണ്ടാ​മ​ത്തെ എ​ഡി​ഷ​നും ഇ​റ​ക്കി​യെ​ന്നും ക​ല​വൂ​ർ വ്യക്തമാക്കി.

കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി മാനിക്കാത്തതിനെ തുടർന്നാണു കലവൂർ കോടതിയെ സമീപിച്ചത്. സിനിമയുടെ വരുമാനത്തിന്റെ 25% നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യം.

വിഷു റിലീസായിട്ടാണു മോ​ഹ​ൻ​ലാ​ൽ പുറത്തിറങ്ങാനിരുന്നത്. മ​ഞ്ജു വാ​ര്യ​ർ, ഇ​ന്ദ്ര​ജി​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് ചിത്രത്തിലെ പ്ര​ധാ​ന​ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments