Webdunia - Bharat's app for daily news and videos

Install App

'പബ്ലിസിറ്റിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കാണേണ്ട': ടോവിനോ തോമസ്

'പബ്ലിസിറ്റിയാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമ കാണേണ്ട': ടോവിനോ തോമസ്

Webdunia
വ്യാഴം, 23 ഓഗസ്റ്റ് 2018 (10:05 IST)
കേരളത്തിലെ പ്രളയദുരന്തത്തിൽ രക്ഷാപ്രവർത്തനങ്ങളും മറ്റുമായി നിറസാന്നിധ്യമായിരുന്നു നടൻ ടോവിനോ. എന്നാൽ ടോവിനോയുടെ സഹായം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പ്രചരണവും ഉണ്ടായിരുന്നു. എന്നാൽ ആ പ്രചരണത്തിന് മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രചരണം തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് താന്‍ സേവനസന്നദ്ധനായി ഇറങ്ങിയതെന്നും ഇതിന്റെ പേരില്‍ തന്റെ സിനിമകള്‍ ആരും കണ്ടില്ലെങ്കിലും കുഴപ്പമില്ലെന്നും ടോവീനോ തോമസ് മാതൃഭുമിയോട് പറഞ്ഞു.
 
'മറ്റൊരു നേട്ടവും മുന്നി‌ക്കണ്ടുകൊണ്ടല്ല താൻ ഈ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത്. വെള്ളപ്പൊക്കത്തിൽപ്പെട്ട് ഈ അവ്സ്ഥയിൽ നിൽക്കുന്നവർ തങ്ങളുടെ സിനിമ കാണാനായി ഇപ്പൊ തിയേറ്ററിൽ വരുമെന്ന് പ്രതീക്ഷിക്കാൻ മാത്രം മണ്ടന്മാരല്ല ഞങ്ങൾ. ഞങ്ങള്‍ക്കൊക്കെ ഒരു മതമേയുള്ളൂ, ഒരു പാര്‍ട്ടിയെ ഉള്ളൂ. അത് മനുഷ്യത്വമാണ്. ഇതെല്ലാം ചെയ്‌തത് മനുഷ്യത്വത്തിന്റെ പേരിൽ മാത്രമാണ്.
 
ഇതിന്റെ പേരില്‍ നിങ്ങള്‍ ഞങ്ങളുടെ സിനിമകള്‍ ഒന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്. അങ്ങനെ കേള്‍ക്കുമ്പോള്‍ സങ്കടമുണ്ട്. ഞങ്ങള്‍ക്കൊന്നും വേണ്ട നിങ്ങള്‍ ഞങ്ങളുടെ സിനിമയും കാണണ്ട. ഞങ്ങളിതു ചെയ്തോളാം'- ടോവിനോ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments