Webdunia - Bharat's app for daily news and videos

Install App

ഒരു ചുംബനം പകർന്നേകീടും മുൻപെ മണ്ണിൽ മറഞ്ഞ് പോയോ നീ... ; മണിയുടെ 'പോയ് മറഞ്ഞു പറയാതെ' ട്രെയിലർ

ഓർമകളിൽ ഒരു നൊമ്പരമായ് മാറിയ കലാഭവൻ മണി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറിറങ്ങി. നവാഗതനായ മാർട്ടിൻ സി ജോസഫിന്റെ സംവിധാനത്തിൽ ഒരുക്കിയ 'പോയ് മറഞ്ഞു പറയാതെ' യിൽ രാഹുൽ എന്ന അധ്യാപകന്റെ വേഷത്തിലാണ് മണി എത്തുന്നത്. ഒരു ഹോറർ മൂഡിലാണ് ചിത്രം ഒരുക്ക

Webdunia
ചൊവ്വ, 24 മെയ് 2016 (11:23 IST)
ഓർമകളിൽ ഒരു നൊമ്പരമായ് മാറിയ കലാഭവൻ മണി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറിറങ്ങി. നവാഗതനായ മാർട്ടിൻ സി ജോസഫിന്റെ സംവിധാനത്തിൽ ഒരുക്കിയ 'പോയ് മറഞ്ഞു പറയാതെ' യിൽ രാഹുൽ എന്ന അധ്യാപകന്റെ വേഷത്തിലാണ് മണി എത്തുന്നത്. ഒരു ഹോറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
 
ചേലാട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് എസ് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിമലാ രാമനാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം വിമലാരാമൻ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ബാബുരാജ്, സലീം കുമര്‍, മക്ബുല്‍ സല്‍മാന്‍, ക്യാപ്റ്റന്‍ രാജു, മേഘ നാഥന്‍, കവിയൂര്‍ പൊന്നമ്മ, കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തിലുണ്ട്.
 
തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് പ്രതാപ് ശിവശങ്കരനാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ഡോ പ്രശാന്ത് എന്നിവരുടെ വരികള്‍ക്ക് വിദ്യാദരന്‍ മാസ്റ്ററാണ് ഈണം പകര്‍ന്നിരിക്കുന്നത്.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍

ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്

മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ

അടുത്ത ലേഖനം
Show comments