Webdunia - Bharat's app for daily news and videos

Install App

അജിത്തിനും സൂര്യയ്ക്കും തൃഷയെ മതി, നയൻതാരയെ പിന്നിലാക്കി; യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ എന്ന് ആരാധകർ

പ്രതിഫലത്തിന്റെ കാര്യത്തിൽ നയൻതാരയെ പിന്നിലാക്കി തൃഷ

നിഹാരിക കെ എസ്
വെള്ളി, 6 ഡിസം‌ബര്‍ 2024 (13:50 IST)
സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണെങ്കിൽ സൗത്ത് ഇന്ത്യൻ ക്വീൻ എന്ന വിശേഷണമാണ് തൃഷയ്ക്കുള്ളത്. 96 എന്ന സിനിമ അഹിറ്റായതോടെ തൃഷയുടെ കരിയർ ഗ്രാഫ് ഉയർന്നു. പിന്നാലെ വന്ന പൊന്നിയൻ സെൽവൻ ചിത്രങ്ങൾ തൃഷയുടെ താരപദവി വാനോളം ഉയർത്തി. അതിന് ശേഷം ലിയോ എന്ന സിനിമയുടെ വൻ വിജയം മാർക്കറ്റ് വാല്യു കൂട്ടി. ഇപ്പോൾ തമിഴിലും മലയാളത്തിലും എല്ലാം തൃഷയുടേതായി വരാനിരിയ്ക്കുന്നതെല്ലാം സൂപ്പർസ്റ്റാർ ചിത്രങ്ങളാണ്. 
 
ഇനി തൃഷയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് പറഞ്ഞ ഒരു സൂപ്പർസ്റ്റാറിന്റെ ചിത്രത്തിലും ഇപ്പോൾ തൃഷയുടെ പേര് പറഞ്ഞ് കേൾക്കുന്നുണ്ട്. സൂര്യയാണ് ഈ നടൻ എന്നാണ് ഗോസിപ്പുകൾ പ്രചരിക്കുന്നത്. സൂര്യയുടെ അടുത്ത ചിത്രത്തിൽ തൃഷ ആണത്രേ നായിക. കമൽ ഹാസന്റെ തഗ് ലൈഫിലും തൃഷയാണ് നായിക. ഇതോടെ തൃഷയുടെ പ്രതിഫലവും കൂടി. ഇതുവരെ നയൻതാരയായിരുന്നു പ്രതിഫലത്തിൽ മുൻപിൽ. അതി മറികടന്ന് എത്തിയിരിക്കുകയാണ് ഇപ്പോൾ തൃഷ. തഗ്ഗ് ലൈഫ് എന്ന കമൽ ഹാസൻ ചിത്രത്തിന് വേണ്ടി തൃഷ വാങ്ങുന്നത് 12 കോടി രൂപയാണ്.
 
കമൽ ഹാസൻ ചിത്രം മാത്രമല്ല, വരാനിരിയ്ക്കുന്ന മോഹൻലാൽ - ജീത്തു ജോസഫ് ചിത്രമായ റാമിൽ നായിക തൃഷയാണ്. അജിത്തിനൊപ്പം ഗുഡ് ബാഡ് അഗ്ലി, വിടാമുയർച്ചി എന്നീ രണ്ട് സിനിമകളാണ് വരാനിരിയ്ക്കുന്നത്. ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ഐഡന്റിറ്റി എന്ന മലയാള സിനിമയാണ് തൃഷയുടെ അടുത്ത റിലീസ്. 
 
നയൻതാരയുടെ അടുത്തിടെ ഇറങ്ങിയ സിനിമകളൊന്നും വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഇതോടെ, നയൻതാരയുടെ ഡിമാൻഡ് ഇടിഞ്ഞെന്നും ഇപ്പോൾ നയൻതാരയെ ആർക്കും വേണ്ടെന്നുമാണ് വിമർശകർ പറയുന്നത്. നയൻതാരയുടെ ഡിമാൻഡും പിടിവാശിയും ഇവരെ നിർമാതാക്കളിൽ നിന്നും അകറ്റി നിർത്തുകയാണെന്നാണ് ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും

എംപിമാരുടെ ശമ്പളം കൂട്ടി, ദിവസ അലവൻസിലും പ്രതിമാസ പെൻഷനിലും വർധനവ്

കുളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 15 വയസ്സുകാരന്‍ മരിച്ചു

അടുത്ത ലേഖനം
Show comments