Webdunia - Bharat's app for daily news and videos

Install App

ഒരു ദിവസം രണ്ട് സന്തോഷങ്ങൾ, കേക്ക് മുറിച്ച് ആഘോഷിച്ച് ജയറാമിന്റെ കുടുംബം!

കെ ആര്‍ അനൂപ്
ശനി, 13 ജനുവരി 2024 (15:01 IST)
2024 ജനുവരി 11 ജയറാം മറക്കില്ല, നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം എബ്രഹാം ഓസ്ലർ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടൻ നടത്തിയിരിക്കുന്നത്. എന്നാൽ സിനിമയുടെ വിജയം മാത്രമല്ല ജയറാമിന്റെ സന്തോഷത്തിന് കാരണം. ജനുവരി 11ന് മരുമകൾ താരിണിയുടെ ജന്മദിനം കൂടിയായിരുന്നു.കാളിദാസ് ജയറാമിന്റെ പ്രതിശ്രുത വധു താരിണിയുടെ പിറന്നാൾ കുടുംബം ആഘോഷിച്ചു.
 
 സിനിമയുടെ വിജയത്തോടൊപ്പം താരിണിയുടെ ജന്മദിനം കൂടി ആഘോഷിച്ച സന്തോഷത്തിലാണ് ജയറാമും കുടുംബാംഗങ്ങളും.
 
വിജയവും പിറന്നാളും ഒന്നിച്ചാഘോഷിച്ച ചിത്രങ്ങൾ കാളിദാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.താരിണിയും ജയറാമും ഒന്നിച്ച് കേക്ക് മുറിച്ചാണ് ആഘോഷിച്ചത്.
 
 ''എന്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നേരുന്നു, എബ്രഹാം ഓസ്ലറിന് വിജയാശംസകളും''- എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കാളിദാസ് എഴുതിയത്.
 
കാളിദാസ് ജയറാം നായകനായി എത്തിയ പുതിയ ചിത്രമാണ് രജനി. വിനിൽ സ്‌കറിയ വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഡിസംബർ ആദ്യമായിരുന്നു റിലീസ് ചെയ്തത്.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ മോസ്‌കോയില്‍; ട്രംപിന് മറുപടി

മാന്യമായി ജീവിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും: സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ

ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക

തൃശൂര്‍ ജില്ലയില്‍ നാളെ അവധി

സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments