Webdunia - Bharat's app for daily news and videos

Install App

സൂര്യയെ വിസ്മയിപ്പിച്ച രണ്ട് മലയാള നടന്മാർ; ഒരാൾ മമ്മൂട്ടി, രണ്ടാമത്തെ ആൾ ആര്?

നിഹാരിക കെ എസ്
തിങ്കള്‍, 11 നവം‌ബര്‍ 2024 (09:53 IST)
കങ്കുവ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ സൂര്യ. കൊച്ചി, തിരുവനന്തപുരം എന്നിവടങ്ങളിലായി പ്രൊമോഷന്റെ ഭാഗമായി അദ്ദേഹം എത്തിയിരുന്നു. നൽകിയ അഭിമുഖങ്ങളിൽ തന്നെ വിസ്മയിപ്പിച്ച സിനിമകളെ കുറിച്ചും നടന്മാരെ കുറിച്ചും സൂര്യ തുറന്നു പറയുന്നുണ്ട്. അടുത്തിടെ കണ്ട മലയാള സിനിമകളിൽ തന്നെ അത്ഭുതപ്പെടുത്തിയത് ഫഹദ് ഫാസിൽ ആണെന്ന് അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ പേരും സൂര്യ പറയുന്നുണ്ട്. ഗോൾഡ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ആവേശം എന്ന സിനിമയിൽ ഹഫദ് കാഴ്ചവെച്ച അഭിനയം അസാധ്യമാണെന്നും അദ്ദേഹം ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയപ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നും സൂര്യ ചൂണ്ടിക്കാട്ടുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്താൻ ഫഹദിന് നന്നായി അറിയാമെന്ന് സൂര്യ വ്യതമാക്കുന്നു. അങ്ങനെ ചെയ്യാൻ എല്ലാ നടന്മാർക്കും കഴിയില്ലെന്നും സൂര്യ പറയുന്നു. ഫഹദിനെ പോലെ നല്ല കഥകളും കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്നതിൽ മമ്മൂട്ടിയും വ്യത്യസ്തനാണെന്ന് സൂര്യ പറയുന്നു.
 
'ഈ അടുത്ത് ഞാൻ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണ് ആവേശം. ഫഹദിന്റെ പെർഫോമൻസ് അതിഗംഭീരം എന്നെ പറയാനുള്ളു. ഫഹദ് എന്ന നടൻ ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നു. അങ്ങനെ ചെയ്യാൻ അധികം നടന്മാർക്കും കഴിയില്ല എന്നതാണ് സത്യം. ആവേശത്തിൽ ഓരോ സീനും അദ്ദേഹം അങ്ങനെയാണ് ചെയ്തത്. ഓരോ സിനിമയിലും അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് പ്രേക്ഷകർക്ക് ഒരു പിടിയും കിട്ടില്ല. ഫഹദിനെ പോലെ പറയേണ്ട മറ്റൊരു പേരാണ് മമ്മൂട്ടി സാറിന്റേത്. കാതൽ അതിനൊരു ഉദാഹരണം മാത്രമാണ്. അല്ലാതെയും അദ്ദേഹം നല്ല സിനിമകൾ സെലക്ട് ചെയ്യുന്നു. ഒരു ആക്ടർ എന്ന നിലയിൽ തന്നെയും തന്റെ ഇന്ഡസ്ട്രിയെയും അദ്ദേഹം പുഷ് ചെയ്യുന്നു', സൂര്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അടുത്ത ലേഖനം
Show comments