ദിലീപിനേയും മോഹൻലാലിനേയും ഒഴിവാക്കി, അരക്കള്ളൻ മുക്കാക്കള്ളനുമായി മമ്മൂട്ടി!

ദിലീപിനെ മമ്മൂട്ടിക്കും വേണ്ട? മോഹൻലാലിനെ ഒഴിവാക്കി - മമ്മൂട്ടി തനിച്ച്?

Webdunia
ശനി, 2 ഡിസം‌ബര്‍ 2017 (11:46 IST)
ട്വിന്റി ട്വിന്റി എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മോഹൻലാലും അവസാനമായി ഒന്നിച്ചഭിനയിച്ചത്. അരക്കള്ളൻ മുക്കാക്കള്ളൻ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ ഉണ്ടായിരുന്നു. മലയാളത്തിലെ ഏറ്റവും വിലയേറിയ ഇരട്ട തിരക്കഥാകൃത്തുക്കളായി ഉദയകൃഷ്ണ സിബി കെ തോമസ് തന്നെയായിരുന്നു അതിന് പിന്നിൽ.
 
ഉദയകൃഷ്ണയും സിബി കെ തോമസും മറ്റ് ചിത്രങ്ങളുടെ തിരക്കിലായതോടെ ചിത്രത്തിന്റെ ചർച്ചകൾ അവസാനിച്ചു. എന്നാൽ, ഇപ്പോഴിതാ, അരക്കള്ളന്‍ മുക്കാക്കള്ളന്‍ യാഥാര്‍ത്ഥ്യമാകുന്നുവെന്ന് റിപ്പോർട്ട്. മമ്മൂട്ടിയെ നായകനാക്കി വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുക.
 
ആദ്യം പ്രഖ്യാപിച്ചപ്പോൾ മമ്മൂട്ടിയും മോഹന്‍ലാലുമായിരുന്നു മുഖ്യവേഷത്തില്‍. ചിത്രത്തില്‍ ഒരു നാടന്‍ കള്ളനായി ദിലീപും എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ദിലീപും മോഹൻലാലും ചിത്രത്തിൽ ഇല്ലെന്നാണ് സൂചനകൾ. 
 
മോഹന്‍ലാലിനേയും മമ്മൂട്ടിയേയും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങളാക്കി വെള്ളിത്തിരയില്‍ എത്തിക്കും എന്നതായിരുന്നു അരക്കള്ളന്‍ മുക്കാക്കള്ളന്‍ പ്രേക്ഷകര്‍ക്ക് നല്‍കിയ പ്രതീക്ഷ. എന്നാല്‍ ഉദയകൃഷ്ണ സിബി കെ തോമസ് കൂട്ടുകെട്ട് പിരിഞ്ഞതോടെ പ്രേക്ഷകരുടെ പ്രതീക്ഷയും അസ്ഥാനത്തായി. രണ്ട് യുവതാരങ്ങളും ചിത്രത്തിനൊപ്പം ഉണ്ടാകും. ചിത്രത്തെ സംബന്ധിക്കുന്ന മറ്റ് വിവരങ്ങള്‍ പിന്നാലെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments