മുരുഗദാസിന്‍റെ ശമ്പളം 50% വെട്ടിക്കുറച്ച് സണ്‍ പിക്‍ചേഴ്‌സ്; വിജയ് ചിത്രത്തിന്‍റെ ബജറ്റും കുറച്ചു !

സുബിന്‍ ജോഷി
ചൊവ്വ, 7 ഏപ്രില്‍ 2020 (11:37 IST)
‘ദര്‍ബാര്‍’ എന്ന രജനികാന്ത് ചിത്രം ബോക്‍സോഫീസില്‍ തകര്‍ന്നതോടെ എ ആര്‍ മുരുഗദാസിന് തമിഴ് ഇന്‍ഡസ്‌ട്രിയില്‍ വന്‍ തിരിച്ചടിയാണ് നേരിടേണ്ടിവരുന്നത്. മുരുഗദാസ് അടുത്തതായി വിജയ് ചിത്രമാണ് ഒരുക്കുന്നത്. നിര്‍മ്മിക്കുന്നത് സണ്‍ പിക്‍ചേഴ്‌സ്. ഈ സിനിമയില്‍ മുരുഗദാസിന്‍റെ പ്രതിഫലം 50 ശതമാനം വെട്ടിക്കുറച്ചിരിക്കുകയാണ് സണ്‍ പിക്‍ചേഴ്‌സ്.
 
ദര്‍ബാറിനുവേണ്ടി മുരുഗദാസ് 35 കോടി രൂപയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. വിജയെ നായകനാക്കി ചെയ്യുന്ന തുപ്പാക്കി 2ന് മുരുഗദാസിന്‍റെ പ്രതിഫലം 18 കോടി രൂപയില്‍ താഴെ മാത്രമായിരിക്കുമെന്ന് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
മാത്രമല്ല, തുപ്പാക്കി 2ന് നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റിലും കുറവ് വരുത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ പെട്ടുഴലുന്ന സിനിമാലോകത്ത് ഇനി വാരിക്കോരി ചെലവഴിച്ച് സിനിമ നിര്‍മ്മിക്കുന്നത് നഷ്‌ടക്കച്ചവടമായിരിക്കുമെന്ന തിരിച്ചറിവിലാണ് സണ്‍ പിക്‍ചേഴ്‌സ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

എല്ലാ ലിഫ്റ്റും സേഫ് അല്ല; ലിഫ്റ്റ് ചോദിക്കുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

രാഹുലിനും ഷാഫിക്കും എതിരെ ആരോപണം ഉന്നയിച്ച വനിത നേതാവിനെ കോണ്‍ഗ്രസ് സംഘടനയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി

അടുത്ത ലേഖനം
Show comments