നിലയെ പോലെയല്ല അവള്‍, രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് പേളി

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (09:13 IST)
Pearle Maaney
പേളിഷ് കുടുംബത്തിന് നിരവധി ആരാധകരുണ്ട്. എല്ലാവരുടെയും കണ്ണുകള്‍ ഇളയ കുഞ്ഞിലേക്കാണ്. ജനിച്ചിട്ട് ഒരുമാസം പിന്നിടുമ്പോഴും കുട്ടിയെ കുറിച്ച് ഒരു വിവരവും പങ്കുവയ്ക്കാന്‍ താരകുടുംബം ആഗ്രഹിക്കുന്നില്ല. അതിനിടെയാണ് രണ്ടാമതും അച്ഛനായി മാറിയ ശ്രീനിഷിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റ്. ഇളയ കുഞ്ഞിന്റെ കുഞ്ഞിക്കാലുകള്‍ ചേര്‍ത്തുവച്ചുകൊണ്ടുള്ള ചിത്രമായിരുന്നു ഇത്. കുഞ്ഞിനെ കുറിച്ച് അറിയുവാനായി കമന്റ് ബോക്‌സില്‍ ആരാധകര്‍ ഓടിയെത്തി.
 
 നിലുകുട്ടിയെ കാണിച്ചപോലെ രണ്ടാമത്തെ കുഞ്ഞിനെ അധികം ഒന്നും കാണിക്കുന്നില്ലല്ലോ എന്നാണ് അവരുടെയെല്ലാം പരാതി. എല്ലാവരും കുട്ടിയുടെ മുഖം കാണുവാനായി കാത്തിരിക്കുകയാണ്. ഇതിനു പിന്നാലെ പേളി തന്നെ കുട്ടിയുടെ വിശേഷങ്ങളുമായി രംഗത്തെത്തി.താരം ഒരു വീഡിയോ തന്നെ പങ്കുവെച്ചിട്ടുണ്ട് . കുഞ്ഞിന്റെ മുഖം കാണിക്കാതെ കൈയും കാലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മനോഹരമായ വീഡിയോയാണിത്. ഇതിന്റെ കൂടെ ഒരു കുറിപ്പും പേളി എഴുതിയിട്ടുണ്ട്.
ആദ്യത്തെ കുഞ്ഞായ നില എങ്ങനെയാണോ അതില്‍ നിന്ന് വ്യത്യസ്തയാണ് രണ്ടാമത്തെ കുട്ടി എന്നാണ് പേളി പറയുന്നത്. അമ്മയും കുട്ടിയും വിശ്രമിക്കാനുള്ള സമയമാണിത്, ആ സമയത്താണ് കുട്ടിയും അമ്മയും കൂടുതല്‍ ബന്ധിപ്പിക്കുന്നത് എന്നും നടി പറയുന്നു.
  
 'അമ്മയും കുഞ്ഞും പരസ്പരം ബന്ധിപ്പിക്കുന്ന സമയമാണിത്... പരസ്പരം മനസ്സിലാക്കുക... കാരണം നില എങ്ങനെയായിരുന്നോ അതില്‍ നിന്ന് അവള്‍ വളരെ വ്യത്യസ്തയാണ്.കാരണം അവള്‍ തികച്ചും വ്യത്യസ്തമാണ്. അവളെ കാണുമ്പോള്‍ ഞാന്‍ കൂടുതല്‍ വിശദാംശങ്ങള്‍ കാണുന്നു... എന്റെ സഹജാവബോധം എന്നെ നയിക്കുന്നു... നമ്മുടെ എല്ലാ ഇന്ദ്രിയങ്ങളും ചെറിയവനെ കേന്ദ്രീകരിക്കുമ്പോള്‍... അതാണ് ആജീവനാന്ത ബന്ധത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്... ഏറ്റവും വിലയേറിയ ബന്ധം... അമ്മയും മകളും',-പേളി എഴുതി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭീഷണിപ്പെടുത്തി, ഗർഭച്ഛിദ്രത്തിനുള്ള ഗുളിക കഴിച്ചെന്ന് വീഡിയോ കോളിലൂടെ ഉറപ്പുവരുത്തി, രാഹുൽ മാങ്കൂട്ടത്തിലെതിരെയുള്ളത് ഗുരുതര ആരോപണങ്ങൾ

ചോദിച്ചതെല്ലാം വാരിക്കോരി; ജമാഅത്തെ ഇസ്ലാമിക്കു വന്‍ പരിഗണന, 300 പഞ്ചായത്തില്‍ നേരിട്ട് സീറ്റ് വിഭജനം

അന്തസ്സും മാന്യതയും ഉണ്ടെങ്കില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം; മന്ത്രി വി ശിവന്‍കുട്ടി

ബഹുഭാര്യത്വം നിരോധിക്കുന്ന ബില്‍ പാസാക്കി അസം നിയമസഭ; ലംഘിച്ചാല്‍ ഏഴുവര്‍ഷം വരെ തടവ്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു; അഞ്ചുപേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments