Webdunia - Bharat's app for daily news and videos

Install App

ഉണ്ണിമുകുന്ദനെ പഠിപ്പിക്കാൻ മമ്മൂട്ടി! വരുന്നു, ഒരു മാസ് ത്രില്ലർ!

മമ്മൂട്ടി - ഡഫ് ആൻഡ് ടഫ്!, അധ്യാപൻ എല്ലാം പഠിപ്പിക്കും!

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (11:16 IST)
ദി ഗ്രേറ്റ് ഫാദറിന് ശേഷം കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായി മമ്മൂട്ടി എത്തുന്നു. ചിത്രത്തിൽ ഉണ്ണി മുകുന്ദനും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 
വിദ്യാർത്ഥിയായാണ് ഉണ്ണി മുകുന്ദൻ എത്തുന്നതെന്നാണ് വിവരം. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ചിത്രത്തിന്റെ പേരും നായികയെയുമൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല.
 
യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. നായകനെ കവച്ചുവെക്കുന്ന രീതിയിലുള്ള ആകാരവടിവുള്ള താരത്തോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര താരങ്ങള്‍ വരെ മടിച്ചു നിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബോംബേ മാർച്ച് 12, ഫയർമാൻ എന്നീ ചിത്രങ്ങൾ മുമ്പ് ഇരുവരും ഒന്നിച്ചിട്ടുണ്ട്.
 
ക്യാംപസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാസ് ത്രില്ലറായ ചിത്രത്തിന്റെ പശ്ചാത്തലം ഗവണ്‍മെന്റ് കോളേജാണ്. യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്. 

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: തെക്കൻ ഗുജറാത്തിന് മുകളിലായി ചക്രവാതച്ചുഴി, സംസ്ഥാനത്ത് 5 ദിവസം കൂടി വ്യാപക മഴ, മഴ അലർട്ടുകൾ ഇങ്ങനെ

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

അടുത്ത ലേഖനം
Show comments