Webdunia - Bharat's app for daily news and videos

Install App

എനിക്കുള്ള ബിരിയാണി വരും നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ അന്വേഷിക്കണം: മമ്മൂക്കയുടെ പിണക്കത്തെക്കുറിച്ച് ഉർവശി

എനിക്കുള്ള ബിരിയാണി വരും നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ അന്വേഷിക്കണം: മമ്മൂക്കയുടെ പിണക്കത്തെക്കുറിച്ച് ഉർവശി

Webdunia
വ്യാഴം, 3 ജനുവരി 2019 (11:18 IST)
ഏത് വേഷവും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന നടിമാരിൽ ഒരാളാണ് ഉർവശി. അതുകൊണ്ടുതന്നെ ഏത് വേഷവും ഈ കൈകളിൽ ഭദ്രമാണ്. ഇപ്പോൾ മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് നടി. അദ്ദേഹത്തിന് ഇഷ്ടമുള്ള സാധനങ്ങള്‍ ആരുടെയെങ്കിലും കൈയ്യില്‍ കാണുകയും അത് ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ അദ്ദേഹം പിണങ്ങുമെന്നും ഉർവശി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു. 
 
'കുട്ടികളുടെ സ്വഭാവമാണ് അദ്ദേഹത്തിന്. ചെറിയ കുട്ടികളുടേത് പോലെ നിസാര കാര്യങ്ങള്‍ക്ക് പിണങ്ങുകയും മുഖം വീര്‍പ്പിക്കുകയും വാശി കാണിക്കുകയും ചെയ്യും. അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച്‌ വേറൊരാള്‍ കെട്ടികൊണ്ടുവന്നാല്‍ അത് മതി പിണങ്ങാന്‍. ഒരു പുതിയ സാധനം വന്നാല്‍ അത് ആദ്യം വാങ്ങണം. വേറാരെങ്കിലും മേടിച്ചാല്‍ അതിഷ്ടമല്ല. മമ്മൂക്ക വാഹനം ഓടിക്കുമ്പോള്‍ ആരും ഓവര്‍ ടേക്ക് ചെയ്തൂടാ.
 
സ്‌കൂട്ടറിനെയൊക്കെ ഓവര്‍ടേക്ക് ചെയ്തിട്ട് ഞാന്‍ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും. പറപ്പിക്കും. നമ്മള്‍ ജീവന്‍ കയ്യില്‍ പിടിച്ചിരുന്നുവേണം കൂടെ യാത്ര ചെയ്യാനെന്നും ഉര്‍വശി പറയുന്നു.
 
പുതിയ എന്ത് സാധനം വന്നാലും അദ്ദേഹം മേടിച്ചിരിക്കും, വേറാരെങ്കിലും അത് മേടിച്ചാല്‍ അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല. ഒരിക്കല്‍ തന്റെ അങ്കിള്‍ ഒരു ടേപ്പ് റെക്കോര്‍ഡര്‍ കൊണ്ടുവന്നിരുന്നു. അത് വെച്ച് താന്‍ പാട്ടുകേള്‍ക്കുന്നതിനിടയില്‍ മമ്മൂക്ക റൂമില്‍ വന്നിരുന്നു. അത് കണ്ടതും അദ്ദേഹം അതിനായി ചോദിച്ചു, പിന്നേ അങ്കിള്‍ തന്ന സാധനം മമ്മൂക്കയ്ക്ക് തരാനല്ലേ, തരില്ലെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പിണങ്ങിയിരുന്നു.
 
ഇതിലും നല്ല സാധനങ്ങള്‍ തന്റെ കൈയ്യിലുണ്ടെന്നും എപ്പോഴെങ്കിലും അത് ചോദിക്കാൻ നീ എത്തും എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. ഈ സംഭവം കഴിഞ്ഞ് മൂന്നാല് ദിവസമായിട്ടും അദ്ദേഹം എന്നോട് മിണ്ടിയില്ല. പിണങ്ങിയിരുന്നു. അത് കഴിഞ്ഞൊരു ദിവസമാണ് താന്‍ ഉച്ചയ്ക്ക് ബിരിയാണി വരില്ലേയെന്ന് അദ്ദേഹത്തോട ചോദിച്ചത്. തനിക്കുള്ള ബിരിയാണി വരുമെന്നും മറ്റുള്ളോര്‍ക്ക് വരുമോയെന്ന കാര്യത്തെക്കുറിച്ച് അവരവര്‍ അന്വേഷിക്കണമെന്നുമായിരുന്നു അന്നദ്ദേഹം പറഞ്ഞത്. പഴയ പിണക്കത്തിന്റെ ബാക്കി ആ മനസ്സില്‍ കിടപ്പുണ്ടായിരുന്നുവെന്ന് ഉർവശി പറയുന്നു.
 
'മമ്മൂക്കയ്ക്ക് നമസ്‌കാരം പറച്ചിലില്‍ ഒന്നും വലിയ കമ്പമില്ല. ഒരു ദിവസം ഞാന്‍ സീമച്ചേച്ചിയോട് പറഞ്ഞു മമ്മൂക്ക നമസ്‌കാരം പറയുന്നില്ല. സീമച്ചേച്ചി ചോദിക്കാന്‍ ചെന്നു.'നമസ്‌കാരം' പറഞ്ഞു. മമ്മൂക്ക തലയാട്ടി 'ആ'. സീമചേച്ചി വിട്ടില്ല. എന്തോന്ന് ആ? നമസ്‌കാരം പറഞ്ഞൂടെ. മമ്മൂക്ക വല്ലാതായി.
 
ഇന്നലെ 12 മണിക്ക് ഷൂട്ടിംഗ് കഴിഞ്ഞ് പിരിഞ്ഞതല്ലേ ഇപ്പോ ആറ് മണി ഇതിനിടയ്ക്ക് നമസ്‌കാരം വേണോ? എന്നാണ് മമ്മൂട്ടി ചോദിച്ചത്. പക്ഷേ, അടുത്ത ദിവസം മമ്മൂക്ക ഒരുങ്ങി തന്നെ വന്നു. ഷൂട്ട് തുടങ്ങി. മമ്മൂക്ക ക്യാമറാമാനോട് പറഞ്ഞു 'ഒരു മിനിറ്റ്' എന്നിട്ട് എന്നെയും സീമച്ചേച്ചിയെയും നോക്കി നമസ്‌കാരം പറഞ്ഞു.
 
കുറേ നേരം അതേ നില്‍പ്പ് തന്നെ. ഞാന്‍ പറഞ്ഞു നമസ്‌കാരം. ഷോട്ട് എടുക്കുന്നു മാറി നിക്ക് മമ്മൂക്ക. അദ്ദേഹം പറഞ്ഞു 'അല്ല ഞാന്‍ കുറച്ച്‌ നേരം നമസ്‌കാരം പറയട്ടെ' .ഇന്നലത്തേതിന്റെ ബാക്കിയാണ്. ഞാന്‍ കളിയാക്കി 'ആ ഓട്ടപ്പല്ല് കാണും, മമ്മൂക്ക കൊള്ളൂല്ല മാറ്'- ഉർവശി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ഒരു പൂവാണ് സ്ത്രീ, വെറുമൊരു അടുക്കളക്കാരിയല്ല: ഇറാന്റെ പരമാധികാരി അയത്തുള്ള ഖമേനി

അടുത്ത ലേഖനം
Show comments