Webdunia - Bharat's app for daily news and videos

Install App

Mammootty film Vallyettan: വല്ല്യേട്ടനില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും ! ഒടുവില്‍ അത് നടന്നില്ല, തിരക്കഥ പൊളിച്ചെഴുതി

നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട കാര്യമാണ്

Webdunia
ശനി, 10 സെപ്‌റ്റംബര്‍ 2022 (10:53 IST)
Mammootty film Vallyettan: രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ട് സിനിമകളാണ് നരസിംഹവും വല്ല്യേട്ടനും. നരസിംഹത്തില്‍ മോഹന്‍ലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതെങ്കില്‍ വല്ല്യേട്ടനില്‍ മമ്മൂട്ടിയാണ് നായകവേഷത്തില്‍ എത്തിയത്. ഇരു സിനിമകളും പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിച്ചു. 
 
നരസിംഹത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട കാര്യമാണ്. നരസിംഹത്തിലെ നന്ദഗോപാല്‍ മാരാര്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഇന്നും ആരാധകര്‍ ഏറെയാണ്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷം ചെയ്യാന്‍ വലിയ സന്തോഷത്തോടെയാണ് അന്ന് മമ്മൂട്ടി എത്തിയതെന്ന് ഷാജി കൈലാസ് ഓര്‍ക്കുന്നു. 
 
നരസിംഹത്തിന് ശേഷം വല്ല്യേട്ടന്‍ ചെയ്തപ്പോള്‍ മോഹന്‍ലാലിനെ അതിഥി വേഷത്തില്‍ കൊണ്ടുവരാന്‍ ആലോചന നടന്നിരുന്നു. പിന്നീട് അത് നടക്കാതെ പോയതാണെന്നും ഒരു അഭിമുഖത്തില്‍ ഷാജി കൈലാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. 
 
നരസിംഹത്തില്‍ മമ്മൂട്ടിയെ കൊണ്ടുവന്നതുപോലെ വല്ല്യേട്ടനില്‍ മോഹന്‍ലാലിനെ കൊണ്ടുവരാനും ഒരു ശ്രമം നടന്നിരുന്നു. മോഹന്‍ലാല്‍ ആവേശപൂര്‍വ്വമാണ് അതിനോട് പ്രതികരിച്ചത്. എന്നാല്‍ ചിത്രീകരണത്തിനു ദിവസങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാല്‍ ഊട്ടിയില്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കിലും ദുബായ് പ്രോഗ്രാം ഷെഡ്യൂളിന്റെ തിരക്കിലുമായി. പിന്നീട് രഞ്ജിത്ത് തിരക്കഥ മാറ്റിയെഴുതിയാണ് ഇപ്പോള്‍ വല്ല്യേട്ടനില്‍ കാണുന്ന ക്ലൈമാക്സില്‍ എത്തിയതെന്നും ഷാജി കൈലാസ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര ദിവസമെടുക്കും? ആര്‍ബിഐ നിയമങ്ങള്‍ എന്തൊക്കെ

സപ്ലൈക്കോ ക്രിസ്മസ് ഫെയര്‍ ഡിസംബര്‍ 30വരെ; വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി

പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് കേസില്‍ റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

നടിയെ ആക്രമിച്ച കേസ്: തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

അടുത്ത ലേഖനം
Show comments