Webdunia - Bharat's app for daily news and videos

Install App

24 വര്‍ഷങ്ങള്‍ക്കു ശേഷവും തുടരുന്ന 'വല്ല്യേട്ടന്‍' ക്രേസ്; സ്ഫടികത്തെ മറികടക്കുമോ?

കോട്ടയ്ക്കല്‍ സംഗീതയില്‍ രണ്ട് ഷോകളാണ് ആദ്യദിനമായ ഇന്ന് ചാര്‍ട്ട് ചെയ്തിരുന്നത്

രേണുക വേണു
വെള്ളി, 29 നവം‌ബര്‍ 2024 (15:42 IST)
Vallyettan Re-Release First Day Collection: 24 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും തിയറ്ററുകളിലെത്തിയ 'വല്ല്യേട്ടന്‍' കാണാന്‍ പ്രേക്ഷകരുടെ ഒഴുക്ക്. ഒന്നിലേറെ തവണ ടിവിയില്‍ കണ്ടവര്‍ പോലും റി-റിലീസിനു തിയറ്ററുകളിലെത്തി. കേരളത്തില്‍ മാത്രം 120 സ്‌ക്രീനുകളിലാണ് ആദ്യദിനമായ ഇന്ന് വല്ല്യേട്ടന്‍ പ്രദര്‍ശിപ്പിക്കുക. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത വല്ല്യേട്ടന്‍ രണ്ടായിരത്തിലാണ് തിയറ്ററുകളിലെത്തിയത്. 
 
കോട്ടയ്ക്കല്‍ സംഗീതയില്‍ രണ്ട് ഷോകളാണ് ആദ്യദിനമായ ഇന്ന് ചാര്‍ട്ട് ചെയ്തിരുന്നത്. പ്രേക്ഷക തിരക്ക് കാരണം അത് നാലായി ഉയര്‍ത്തി. കൊച്ചിയിലെ പിവിആര്‍ ലുലു, പിവിആര്‍ ഫോറം മാള്‍ എന്നിവിടങ്ങളില്‍ രാത്രിയിലെ ഷോകള്‍ക്കുള്ള ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു തീര്‍ന്നു. ആദ്യദിനം 50 ലക്ഷത്തില്‍ അധികം കളക്ഷന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ ചിത്രം സ്ഫടികത്തിനു ലഭിച്ച 70 ലക്ഷമാണ് മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന റി-റിലീസ് ആദ്യദിന കളക്ഷന്‍. ഈ റെക്കോര്‍ഡ് മമ്മൂട്ടി തകര്‍ക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 
 
4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വല്ല്യേട്ടന്റെ റി റിലീസ്. അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ അനില്‍ അമ്പലക്കരയും ബൈജു അമ്പലക്കരയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തില്‍ ഇതുവരെ നടന്ന റി റിലീസുകളില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും വല്ല്യേട്ടനുണ്ട്. 
 
അനിയന്‍മാര്‍ക്കു വേണ്ടി ചങ്കുപറിച്ചു കൊടുക്കുന്ന വല്ല്യേട്ടനായാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിച്ചിരിക്കുന്നത്. അറയ്ക്കല്‍ മാധവനുണ്ണി എന്നാണ് മമ്മൂട്ടി കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, മനോജ് കെ ജയന്‍, സുധീഷ്, വിജയകുമാര്‍, സായ് കുമാര്‍, ഇന്നസെന്റ്, ക്യാപ്റ്റന്‍ രാജു, കലാഭവന്‍ മണി, ശോഭന, പൂര്‍ണിമ ഇന്ദ്രജിത്ത്, സുകുമാരി എന്നിവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

കാര്‍ഡിയാക് ഫോബിയ കൂടുന്നു! ആശുപത്രികളില്‍ യുവക്കളെ കൊണ്ട് നിറയുന്നു

അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു; മകന് സര്‍ക്കാര്‍ ജോലി നല്‍കും

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

അടുത്ത ലേഖനം
Show comments