Webdunia - Bharat's app for daily news and videos

Install App

മൂന്നാം വിവാഹവും തകര്‍ന്നു, ഭര്‍ത്താവ് എവിടെപ്പോയെന്ന് അറിയില്ലെന്ന് പൊട്ടിക്കരഞ്ഞ് വനിത വിജയകുമാര്‍

ലില്ലി ഡേവിസ്
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (13:49 IST)
തമിഴ് സിനിമാ - സീരിയല്‍ - ടിവി ഷോ താരമായ വനിതാ വിജയകുമാറിന്‍റെ മൂന്നാം വിവാഹബന്ധവും തകര്‍ച്ചയില്‍. മൂന്നാം ഭര്‍ത്താവായ പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ഗോവന്‍ ട്രിപ്പിനിടെ തന്നോട് യാത്ര പറഞ്ഞുപോയ അദ്ദേഹം ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും വനിത വിജയകുമാര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
 
വനിത വിജയകുമാറും പീറ്റര്‍ പോളും ഗോവന്‍ യാത്ര നടത്തുന്നതിനിടെയാണ് പീറ്റര്‍ പോളിന്‍റെ സഹോദരന്‍റെ മരണവാര്‍ത്ത അറിയുന്നത്. അന്ന് വീട്ടില്‍ പോയി വരാമെന്ന് പറഞ്ഞുപോയ പീറ്റര്‍ പോള്‍ പിന്നീട് മടങ്ങിവന്നിട്ടില്ലെന്ന് വനിത വിജയകുമാര്‍ പറയുന്നു. ഇതുവരെ ഫോണ്‍ ചെയ്തിട്ടില്ലെന്നും സഹോദരന്‍റെ വീട്ടിലും എത്തിയിട്ടില്ലെന്നും ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും വനിത പറയുന്നു.
 
എന്നാല്‍ പീറ്റര്‍ പോള്‍ മറ്റ് ചിലയിടങ്ങളില്‍ പോകുന്നതായി താന്‍ അറിഞ്ഞതായും തന്നെ മാത്രം വിളിക്കാതിരിക്കുന്നതിന്‍റെ കാരണം അറിയില്ലെന്നും വനിത പറയുന്നു. തന്നേക്കാള്‍ മദ്യത്തോടാണ് പീറ്റര്‍ക്ക് പ്രിയമെന്നും തനിക്ക് സഹിക്കുന്നതിന് ഒരു പരിധിയുണ്ടെന്നും വനിത വ്യക്തമാക്കുന്നു.
 
ഇക്കഴിഞ്ഞ ജൂണ്‍ 27നാണ് വനിത വിജയകുമാറും പീറ്റര്‍ പോളും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്വല്‍ ഇഫക്‍ട്സ് ഡയറക്‍ടറാണ് പീറ്റര്‍ പോള്‍. താനുമായുള്ള വിവാഹബന്ധം വേര്‍പെടുത്താതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം കഴിച്ചതെന്ന് ആരോപിച്ച് പീറ്റര്‍ പോളിന്‍റെ ഭാര്യ എലിസബത്ത് രംഗത്തുവന്നത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗോള അയ്യപ്പ സംഗമം നടത്താം; അനുമതി നല്‍കി സുപ്രീംകോടതി

വിവിധ തസ്തികകളിൽ പി എസ് സി നിയമനം, അപേക്ഷകൾ ഒക്ടോബർ 3 വരെ

റാബിസ് മാനേജ്‌മെന്റ്, വാക്‌സിന്‍ ലഭ്യത എന്നിവ മെച്ചപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രം

എയര്‍ടെല്‍ സൈബര്‍ ഫ്രോഡ് ഡിറ്റെക്ഷന്‍ സൊല്യൂഷന്‍ തട്ടിപ്പുകള്‍ കുറച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം രാജകുടുംബത്തിന്റെ പ്രതിനിധികള്‍ പങ്കെടുക്കില്ല; അതൃപ്തി പരസ്യമാക്കി

അടുത്ത ലേഖനം
Show comments